Crime News: കഞ്ചാവ് വിൽപ്പന കേന്ദ്രത്തിൽ എക്സൈസുകാർക്ക് മർദ്ദനം; പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു

സംഭവവുമായി ബന്ധപ്പെട്ടു നിരവധി കേസിലെ പ്രതിയും കാപ്പചുമത്തിയിട്ടുള്ള സ്ഥിരം കുറ്റവാളിയുമായ സുഭീഷിനെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

Written by - Zee Malayalam News Desk | Last Updated : May 25, 2022, 12:21 PM IST
  • എക്സൈസ് സംഘം സുഭീഷിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ആക്രമണം
  • കഴിഞ്ഞ ദിവസം രാത്രിയിൽ ആര്യനാട് കുളപ്പട കൃഷിഭവന് സമീപത്ത് വച്ചായിരുന്നു സംഭവം
  • കഴിഞ്ഞ ദിവസം രാത്രിയിൽ ആര്യനാട് കുളപ്പട കൃഷിഭവന് സമീപത്ത് വച്ചായിരുന്നു സംഭവം
Crime News: കഞ്ചാവ് വിൽപ്പന കേന്ദ്രത്തിൽ എക്സൈസുകാർക്ക് മർദ്ദനം; പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: കഞ്ചാവ് വില്പന കേന്ദ്രത്തിൽ പരിശോധനക്കായി എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപ്,പ്രിവൻറീവ് ഓഫീസർമാരായ സജീർ ,നുജുമുദീൻ,അനിൽകുമാർ എന്നിവർക്കാണ് കഞ്ചാവ് മാഫിയ സംഘത്തിന്റെ മർദ്ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ടു നിരവധി കേസിലെ പ്രതിയും കാപ്പചുമത്തിയിട്ടുള്ള സ്ഥിരം കുറ്റവാളിയുമായ സുഭീഷിനെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന്  എക്സൈസ് സംഘം സുഭീഷിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

Also Read : പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ പോലീസ് കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം രാത്രിയിൽ ആര്യനാട് കുളപ്പട കൃഷിഭവന് സമീപത്ത് വച്ചായിരുന്നു സംഭവം.കമ്പി വടി കൊണ്ടാണ് ഉദ്യോഗസ്ഥരെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് .അപ്രതിക്ഷിതമായി അടിയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള നീക്കത്തിലാണ് പ്രതിയെ കീഴ്‌പ്പെടുത്താനായത്.

ALSO READ : ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ അശ്ലീല സംഭാഷണം നടത്തിയ യുവാവ് പിടിയില്‍

 
 

സ്വരൂപ്,ഷജീർ,നുജൂമുദ്ദീൻ എന്നിവർക്ക് തലയ്ക്ക് ഗുരുതരമായി അടിയേറ്റു.അക്രമികൾ അനിൽകുമാറിന്റെ കൈ അടിച്ചൊടിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷജീർ,നുജുമുദീൻ എന്നിവരെ മെഡിക്കൽ കോളെജിലും മറ്റ് ഉദ്യോഗസ്ഥരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആര്യനാട് പോലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News