Kerala Excise| പഴയത് വേണ്ട, എക്സൈസ് ഇൻസ്പെക്ടർമാർക്ക് ഇനി പുതിയ പിസ്റ്റളുകൾ

എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 06:44 PM IST
  • 32എം.എം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും തിരകള്‍ ലഭ്യമാകാതെ വരുമെന്നും വിലയിരുത്തൽ
  • പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ
  • പിസ്റ്റള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയിതിന് പിന്നാലെയാണ് നടപടി
Kerala Excise| പഴയത് വേണ്ട, എക്സൈസ് ഇൻസ്പെക്ടർമാർക്ക് ഇനി പുതിയ പിസ്റ്റളുകൾ

തിരുവനന്തപുരം : കാലഹരണപ്പെട്ട പഴയ പിസ്റ്റളിന് പകരം എക്സൈസ് ഇൻസ്പെക്ടർമാർക്ക് പുതിയ പിസ്റ്റൾ. നിലവിലെ 32 എം.എം പിസ്റ്റൾ മാറ്റി പകരം 9എം.എം പിസ്റ്റളാണ് ലഭ്യമാക്കുന്നത്.

എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 32എം.എം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയിതിന് പിന്നാലെയാണ് നടപടി.

ALSO READ : US Travel : പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് അമേരിക്ക പ്രവേശനം അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

നേരത്തെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ .32എം.എം മോഡല്‍ പിസ്റ്റള്‍ മാത്രമാണ് ലഭ്യമായിരുന്നത്. അതിനാലാണ് എക്‌സൈസ് വകുപ്പ് ആ മോഡല്‍ പിസ്റ്റള്‍ വാങ്ങിയത്. ഇഷാപുരിലെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിലവില്‍ 9എം.എം  ഓട്ടോ പിസ്റ്റള്‍ ലഭ്യമാണ്. ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിനോടും ഇഷാപുര്‍ ഓര്‍ഡന്‍സ് ഫാക്ടറിയോടും ഈ പിസ്റ്റളുകള്‍ വാങ്ങാനുള്ള പെര്‍ഫോമ ഇന്‍വോയിസ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ALSO READ: Migrant Worker Murder| കുടുംബ പ്രശ്നം: പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു

ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിലും ഓര്‍ഡന്‍സ് ഫാക്ടറിയിലും സമര്‍പ്പിക്കുന്നതിനായി,  9എം.എം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്‌സൈസ് വകുപ്പിന് 9എം.എം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News