Eid ul Adha 2024: ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മപുതുക്കി ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

Eid ul Adha History And Significance: സംസ്ഥാനത്ത് ഈ വർഷം ജൂൺ 17ന് ആണ് ബക്രീദ് ആഘോഷിക്കുന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 06:56 PM IST
  • ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മയേലിനെ ബലി നൽകാനൊരുങ്ങിയതിന്റെ ഓർമ്മ പുതുക്കലായാണ് ബക്രീദ് ആഘോഷിക്കുന്നത്
  • ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈദുൽ അദ്ഹ, ബലിപെരുന്നാൾ എന്നും അറിയപ്പെടുന്നത്
Eid ul Adha 2024: ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മപുതുക്കി ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ഇസ്ലാംമത വിശ്വാസികൾ തിങ്കളാഴ്ച വലിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഈദുൽ അദ്ഹ എന്ന് വിളിക്കപ്പെടുന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്നും അറിയപ്പെടുന്നു. ഹജ്ജ് തീർഥാടനത്തിന്റെ ഭാ​ഗമായുള്ള വലിയ ആഘോഷമായാണ് വിശ്വാസികൾ ബലിപെരുന്നാൾ ആ​ഘോഷിക്കുന്നത്. സംസ്ഥാനത്ത് ഈ വർഷം ജൂൺ 17ന് ആണ് ബക്രീദ് ആഘോഷിക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി അല്ലാഹുവിന്റെ കൽപന പ്രകാരം, തന്റെ ആദ്യ പുത്രനായ ഇസ്മയേലിനെ ബലി നൽകാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കലായാണ് ബക്രീദ് ആഘോഷിക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈദുൽ അദ്ഹ ബലിപെരുന്നാൾ എന്നും അറിയപ്പെടുന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ ഓർമ്മപുതുക്കലായാണ് വിശ്വാസികൾ അന്നേ ദിവസം, മൃ​ഗങ്ങളെ ബലി നൽകുന്നത്.

ALSO READ: കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17ന്

അദ്ഹ എന്ന അറബി വാക്കിന്റെ അർഥം ബലിയെന്നാണ്. ബലി പെരുന്നാൾ എന്ന വാക്കിൽ നിന്നാണ് പിന്നീട് വലിയ പെരുന്നാൾ ഉണ്ടായത്. ബക്കരി എന്നാൽ ആട് എന്നാണർഥം. അൽ ബക്ര എന്നാൽ മൃ​ഗം. മൃ​ഗത്തിനെ ബലി കൊടുക്കുന്നുവെന്ന അർഥത്തിലാണ് ബക്രീദ് എന്ന് പറയുന്നത്. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഒരു വർഷം രണ്ട് പെരുന്നാളാണ് മുസ്ലിംമത വിശ്വാസികൾ ആഘോഷിക്കുന്നത് ചെറിയ പെരുന്നാളും വലിയ പെരുന്നാളും.

ഇബ്രാഹിം നബി തന്റെ മകനെപ്പോലും ബലി നൽകാൻ സന്നദ്ധനായതിന്റെ ഓർമ്മയിൽ ആടുകളെ ബലി അർപ്പിക്കുകയും ഇവയുടെ മാംസം ഉപയോ​ഗിച്ച് ഭക്ഷണം പാകം ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കുവയ്ക്കുകയും ചെയ്യുന്നു. ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ ദിവസം മനസ്സിലാക്കുന്നത്. ചെറിയ പെരുന്നാൾ റമദാൻ മാസത്തിലാണ് ആഘോഷിക്കുന്നത്. വലിയ പെരുന്നാൾ ദുൽഹജ്ജ് മാസത്തിലും ആഘോഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News