Crime News: മൊബൈൽ ഫോൺ ഉപയോ​ഗം വിലക്കി, അധ്യാപകന് വിദ്യാർഥികളുടെ കൂട്ടമർദനം

സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും മറ്റു രണ്ട് വിദ്യാര്‍ഥികളും ചേര്‍ന്നാണ് തന്നെ മർദിച്ചതെന്നാണ് അധ്യാപകൻ പരാതി നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 05:45 PM IST
  • സയ്യദ് വാസിഖ് അലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
  • തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
  • ആരോപണവിധേയനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
Crime News: മൊബൈൽ ഫോൺ ഉപയോ​ഗം വിലക്കി, അധ്യാപകന് വിദ്യാർഥികളുടെ കൂട്ടമർദനം

ഗൊരഖ്പുര്‍: ഉത്തർപ്രദേശിൽ (Uttar Pradesh) ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ (Mobile Phone) ഉപയോഗം വിലക്കിയതിനെ തുടർന്ന് അധ്യാപകനെ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചതായി (Students beat School teacher) പരാതി. ഗൊരഖ്പുര്‍ (Gorakhpur) നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ (Government School) ബുധനാഴ്ചയാണ് സംഭവം. കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിയെയാണ് വിദ്യാർഥികൾ മർദിച്ചത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ CCTV ക്യാമറയിലും പതിഞ്ഞു. 

സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും മറ്റു രണ്ട് വിദ്യാര്‍ഥികളും ചേര്‍ന്നാണ് തന്നെ മർദിച്ചതെന്നാണ് അധ്യാപകൻ പരാതി നൽകിയിരിക്കുന്നത്. ക്ലാസിൽ വച്ച് ഫോൺ ഉപയോ​ഗിക്കരുതെന്ന് അധ്യാപകൻ നിര്‍ദേശിച്ചതോടെ അധ്യാപകന്റെ മുഖം കറുത്ത തുണികൊണ്ട് മൂടിയ ശേഷം വിദ്യാർഥികൾ മർദിക്കുകയായിരുന്നു.

Also Read: Crime Against Women in Kerala | ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സമൂഹം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സയ്യദ് വാസിഖ് അലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആരോപണവിധേയനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും മറ്റു രണ്ട് പേരെ തിരിച്ചറിഞ്ഞശേഷം അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പൽ അറിയിച്ചുവെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. 

Also Read: Monson Mavunkal : മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ശ്രമിച്ചതായി ഡിജിപി റിപ്പോർട്ട് 

വിദ്യാര്‍ഥികള്‍ക്കെതിരേ വധശ്രമത്തിനാണ് (Murder Attempt) കേസെടുത്തിരിക്കുന്നത്. കുറ്റക്കാരായ മറ്റു വിദ്യാര്‍ഥികളെ (Students) കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസും (Police) അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News