പ്രമുഖ ചലച്ചിത്ര നടിയുടെ സഹോദരിയ്ക്കും പിതാവിനും ഭർതൃവീട്ടുകാരുടെ മർദ്ദനം

2016 ജനുവരിയിലായിരുന്നു അനൂപുമായുള്ള ജൂവലിന്‍റെ വിവാഹം. ഇരുവരും ഷാർജയിലായിരുന്നു. ഇതിനിടെ രണ്ട് വർഷം മുന്പ് കുഞ്ഞ് ജനിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 02:31 PM IST
  • വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിൽ എത്തിയതായിരുന്നു ഇവർ
  • ഇരുവരും ഷാർജയിലായിരുന്നു. ഇതിനിടെ രണ്ട് വർഷം മുന്പ് കുഞ്ഞ് ജനിച്ചു
  • തൊടുപുഴയിലെ കുടുംബക്കോടതിയുടെ കൗണ്‍സലിംഗ് ഹാളിന് സമീപമാണ് സംഭവം
പ്രമുഖ ചലച്ചിത്ര നടിയുടെ  സഹോദരിയ്ക്കും  പിതാവിനും  ഭർതൃവീട്ടുകാരുടെ മർദ്ദനം

തൊടുപുഴ: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കുടുംബക്കോടതിയിലെത്തിയ പ്രമുഖ ചലച്ചിത്ര നടിയുടെ ബന്ധു  സഹോദരിയ്ക്കും  പിതാവിനും  ഭർതൃവീട്ടുകാരുടെ മർദ്ദനം. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കുടുംബക്കോടതിയിലെത്തിയ പ്രമുഖ ചലച്ചിത്ര നടിയുടെ  സഹോദരിയ്ക്കും  പിതാവിനും  ഭർതൃവീട്ടുകാരുടെ മർദ്ദനം. തൊടുപുഴയിലെ കുടുംബക്കോടതിയുടെ കൗണ്‍സലിംഗ് ഹാളിന് സമീപമാണ് മൂലമറ്റം സ്വദേശി ജുവൽ തോമസിനും  പിതാവ് തോമസിനും മർദ്ദനമേറ്റത്. മർദ്ദനമേറ്റ ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.  

വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിൽ എത്തിയതായിരുന്നു  ജുവലും പിതാവ് തോമസും. ഇതിനിടെയാണ്  ജുവലിനെ ഭർത്താവ്  അനൂപ് വി. അഗസ്റ്റിൻ, മാതാപിതാക്കളായ അഗസ്റ്റിൻ, സെലിൻ എന്നിവർ ചേർന്ന് ഇവരെ മർദിച്ചത്. പരിക്കേറ്റ ജൂവലും പിതാവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 2016 ജനുവരിയിലായിരുന്നു അനൂപുമായി ജൂവലിന്‍റെ വിവാഹം. ഇരുവരും ഷാർജയിലായിരുന്നു. ഇതിനിടെ രണ്ട് വർഷം മുന്പ് കുഞ്ഞ് ജനിച്ചു.

വീണ്ടും ജോലിക്കായി ഷാർജയിലെത്തിയ ഇരുവരും കഴിഞ്ഞ ജനുവരിയിലാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇതിനു ശേഷം തന്നെ പല തവണ ശാരീരികമായി ഉപദ്രവിക്കുകയും പാസ് പോർട്ട് പിടിച്ചുവച്ച ശേഷം സ്വന്തം വീട്ടിൽ പറഞ്ഞയയ്ക്കുകയും ചെയ്തതായി ജൂവൽ പറയുന്നു. പിന്നീട് കഴിഞ്ഞ ഓണത്തിനു ശേഷം കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വിവാഹ മോചനത്തിന് ഭർത്താവ് കേസ് ഫയൽ ചെയ്ത വിവരം അറിഞ്ഞത്.

വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്ത കാര്യം തിരക്കിയപ്പോൾ ഭർത്താവ് ഭീഷണിപ്പെടുത്തി. ഇതോടെ ജൂവൽ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകി തുടർന്ന് കോടതി ജൂവലിനും കുട്ടിക്കും മാതാപിതാക്കൾക്കും പ്രൊട്ടക്‌ഷൻ ഓർഡർ നൽകിയിരുന്നു. വിവാഹമോചന കേസിന്‍റെ ഭാഗമായി ഇന്നലെ ഇവർ കുടുംബ കോടതിയിലെത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.  വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവൽ  അറിയിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും മര്ദിച്ചവർ രക്ഷപെട്ടിരുന്നു. സംഭവത്തിൽ തൊടുപുഴ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News