ഒരു പുതിയ കാർ വാങ്ങാൻ ഇപ്പോൾ താൽപ്പര്യമുണ്ടെങ്കിൽ ആദ്യം നമ്മുടെ ആവശ്യങ്ങൾ തിരിച്ചറിയുക എന്നതാണ് . കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, മിക്കവാറും പോകേണ്ടി വരുന്ന സ്ഥലങ്ങൾ എന്നിവ ശ്രദ്ധിക്കണം. താഴെ നൽകിയിരിക്കുന്ന കാറുകൾ ഇത്തരത്തിൽ ബജറ്റ് ഫ്രണ്ട്ലി കാറുകളായി നമ്മുക്ക് ഉപയോഗിക്കാവുന്നതാണ്.
ഡാറ്റസ്ൺ റെഡി ഗോ( Datsun redi GO)
3.83 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന കാറുകളിൽ ഒന്നാണിത്. 4 ലക്ഷം രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച ഹാച്ച്ബാക്ക് ചോയ്സുകളിൽ ഒന്ന് കൂടിയാണിത്. 799 സിസി പെട്രോൾ എൻജിനിൽ മാനുവൽ ട്രാൻസ്മിഷൻ വേരിയൻറുമുണ്ട്. 20.71 കിലോമീറ്ററാണ് കാറിന് മൈലേജ്.
മാരുതി സെലേറിയോ (Maruti Celerio)
4,65,700 (എക്സ്-ഷോറൂം വിലയുള്ള കാറാണിത്. വേണമെങ്കിൽ ഒരു പ്രീമിയം സെഗ്മെൻറ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നി പോവുകയും ചെയ്യും. മാനുവൽ, ഒാട്ടോമാറ്റിക് വേരിയൻറുകൾ ലഭ്യമാണ്. മൈലേജ് 21.63kmpl ആണ്.
മാരുതി സുസുക്കി ആൾട്ടോ (Maruti Alto)
3,25,000 (എക്സ്-ഷോറൂം, ഡൽഹി) രൂപ മാത്രമാണ് കാറിൻറെ ഇപ്പോഴത്തെ വില. 0.8 ലിറ്റർ പെട്രോൾ എഞ്ചിനിൽ 48 പിഎസ് പവറും 69 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. 5 സ്പീഡിൽ മാനുവൽ, ഒാട്ടോമാറ്റിക് വേരിയൻറുകൾ ലഭ്യമാണ്. ലിറ്ററിന് 22.05 കിലോമീറ്ററാണ് മൈലേജ്.
മാരുതി സുസുക്കി എസ്-പ്രസ്സോ (Maruti S Presso)
3,78,000 രൂപ (എക്സ്-ഷോറൂം, ഡൽഹി) പ്രാരംഭ വിലയിലാണ് മാരുതി സുസുക്കി എസ്-പ്രസ്സോ ലഭിക്കുന്നത്. 5 സ്പീഡ് മാനുവൽ, ഒാട്ടോമാറ്റിക് വേരിയൻറുകൾ ലഭ്യമാണ്. 21.7kmpl ആണ് മൈലേജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...