Rave Party: ആഡംബര കപ്പലില്‍ ലഹരിപ്പാർട്ടി; ബോളിവുഡ് താരത്തിന്റെ മകനുള്‍പ്പെടെ പിടിയില്‍

കോർഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 10:38 AM IST
  • മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്.
  • കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി.
  • അറസ്റ്റിലായവർക്കെതിരെ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് വകുപ്പ് ചുമത്തി.
Rave Party: ആഡംബര കപ്പലില്‍ ലഹരിപ്പാർട്ടി; ബോളിവുഡ് താരത്തിന്റെ മകനുള്‍പ്പെടെ പിടിയില്‍

മുംബൈ: മുംബൈയിൽ ആഡംബര കപ്പലില്‍ (Cruise Ship) ലഹരിപ്പാര്‍ട്ടിക്കിടെ (Rave Party) നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau) നടത്തിയ റെയ്ഡില്‍ (Raid) എട്ട് പേര്‍ പിടിയില്‍. എൻസിബി (NCB) പിടികൂടിയവരിൽ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ (Bollywood Superstar) മകനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

കോർഡിലിയ (Cordelia) ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലെത്തിക്കും. മുംബൈ തീരത്തു നിന്നും ശനിയാഴ്ച ഗോവയിലേക്ക് പുറപ്പെട്ട കപ്പലിലാണ് റെയ്ഡ് നടത്തിയത്.

Also Read: Anachal Althaf Death| ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികക്ക് അടിച്ചു കൊന്നു

രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത കോർഡിലിയ ക്രൂയിസ് കപ്പലില്‍ ശനിയാഴ്ച നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സമീർ വാങ്കഡെക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹവും സംഘവും കപ്പലിൽ യാത്രക്കാരായി വേഷമിട്ട് കയറിയത്. കപ്പൽ മുംബൈ തീരം വിട്ടപ്പോള്‍ ലഹരിപ്പാർട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്.

Also Read: Pala St.Thomas college | നിതിന വധക്കേസ് പ്രതി അഭിഷേകിനെ റിമാൻഡ് ചെയ്തു

പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു.സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. 

Also Read: Pala St.Thomas college murder | രക്തധമനികൾ മുറിഞ്ഞു; മരണകാരണം രക്തം വാർന്നുപോയതെന്നും നിതിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഡല്‍ഹി (Delhi) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കസ്റ്റഡിയിലുള്ള (Custody) ബോളിവുഡ് സൂപ്പർസ്റ്റാറിന്‍റെ (Bollywood Superstar) മകന്‍റെ പേര് എൻസിബി (NCB) ഔദ്യോഗികമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News