Rape case: മൂന്ന് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പതിനാലുകാരൻ പോലീസ് കസ്റ്റഡിയിൽ

Rape case: വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 02:52 PM IST
  • പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
  • പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി സംഭവം അമ്മയോട് പറഞ്ഞു
  • കുട്ടി ലൈം​ഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അമ്മ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
Rape case: മൂന്ന് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പതിനാലുകാരൻ പോലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയൽവാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി സംഭവം അമ്മയോട് പറഞ്ഞു. കുട്ടി ലൈം​ഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അമ്മ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ അമ്മ ആൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം ഇവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പതിനാലുകാരൻ കുട്ടിയെ ആക്രമിച്ചതായി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടുപോകൽ, ബലാത്സം​ഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Rape case: മലപ്പുറത്ത് യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് എന്ന ബാബു ആണ് അറസ്റ്റിലായത്. ഓട്ടോയിൽ കയറിയ യുവതിയെ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ്  വഴിക്കടവിൽ നിന്ന്  വീട്ടിലേക്ക് പോകാനാണ്  യുവതി ഓട്ടോ വിളിച്ചത്. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം ഓട്ടോ, ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ കാട്ടിൽ എത്തിച്ചു യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് വെള്ളിയാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്. വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം  വഴിക്കടവ് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News