Ramanattukara Accident : സ്വർണം തട്ടിയെടുക്കാനെത്തിയത്തിന് പിന്നിൽ വൻ സംഘം ; പ്രത്യേക വാട്ട്സ്സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു നീക്കങ്ങൾ

സ്വർണ്ണം കടത്തുന്നതിന്റെ വിവരങ്ങൾ കൈമാറാൻ സംഘം പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 12:55 PM IST
  • സ്വർണ്ണം കടത്തുന്നതിന്റെ വിവരങ്ങൾ കൈമാറാൻ സംഘം പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
  • അതുകൂടാതെ ഒറ്റുകാരെ കണ്ടെത്താൻ സംവിധാനങ്ങൾ ക്രമീകരിച്ചിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
  • ഇതിനിടയിൽ സ്വർണ്ണം തട്ടിയെടുക്കാൻ എത്തിയവരുടെ സംഘത്തിന് മാത്രം 6 വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
  • അത് മാത്രമല്ല വിമാനത്താവളത്തിൽ സംഘം എത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മാത്രമാണ് ഇതിന് വേണ്ടിയുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കിയത്.
Ramanattukara Accident : സ്വർണം തട്ടിയെടുക്കാനെത്തിയത്തിന് പിന്നിൽ വൻ സംഘം ; പ്രത്യേക വാട്ട്സ്സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു നീക്കങ്ങൾ

Kozhikode : രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് (Accident) പിന്നാലെ പുറത്ത് വരുന്നത് വൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ. സ്വർണ്ണം കടത്തുന്നതിന്റെ വിവരങ്ങൾ കൈമാറാൻ സംഘം പ്രത്യേക വാട്ട്സ്ആപ്പ് (WhatsApp) ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായി പൊലീസ് (Police) കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ ഒറ്റുകാരെ കണ്ടെത്താൻ സംവിധാനങ്ങൾ ക്രമീകരിച്ചിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനിടയിൽ സ്വർണ്ണം തട്ടിയെടുക്കാൻ (Gold Smuggling) എത്തിയവരുടെ സംഘത്തിന് മാത്രം 6 വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അത് മാത്രമല്ല വിമാനത്താവളത്തിൽ സംഘം എത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മാത്രമാണ് ഇതിന് വേണ്ടിയുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കിയത്.

ALSO READ: Ramanattukara Accident: അപകടത്തിൽ ദുരൂഹത സ്ഥിരീകരിച്ച് Police; സ്വർണ്ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന

എന്നാൽ സംഘത്തിൽ ഉള്ളവർക്ക് തമ്മിൽ പരിചയമില്ലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ പുറത്ത് പോകാതിരിക്കാനാണ് സംഘത്തിൽ തമ്മിൽ പരിചയമില്ലാത്തവരെ മാത്രം ഉൾപ്പെടുത്തുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിചേർത്തു. മാത്രമല്ല ഇത്തരം കേസുകളിലെല്ലാം ഈ രീതിയിലാണ് നടത്തുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: Ramanattukara Accident:രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു

കോഴിക്കോട് രാമനാട്ടുകരയിൽ കാറും സിമന്റ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചാണ് പാലക്കാട് ചെർപ്പുളശേരി സ്വദേശികളായ അഞ്ച് യുവാക്കൾ മരിച്ചത്. ഇന്നലെ പുലർച്ചെ 4.45നായിരുന്നു അപകടം. പുളിഞ്ചോട് വളവിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെയും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: Malappuram Accident: മലപ്പുറം വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

തന്റെ ഭാ​ഗത്തല്ല പിഴവെന്നും അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നും ലോറി ഡ്രൈവർ മൊഴി നൽകി. മൂന്ന് തവണ റോഡിൽ  തലകീഴായി മറിഞ്ഞതിന് ശേഷമാണ് കാർ ലോറിയിൽ ഇടിച്ചതെന്ന് ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞു. അപകടത്തിൽപ്പെട്ട കാറിനൊപ്പം ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. 

മരിച്ചവരെല്ലാം സ്വർണ്ണം തട്ടിയെടുക്കാനെത്തിയ ക്വാറ്റേഷൻ സംഘത്തിൽ ഉൾപ്പെട്ട ആളുകളാണ്. ഇവരുടെ കൂടെ മറ്റ് വാഹങ്ങളിൽ എത്തിയ എട്ട് പേർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വർണ്ണം കടത്തിക്കൊണ്ടുവന്ന സംഘത്തെ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്‌ഷ്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News