Crime News: തേജസ് എക്‌സ്പ്രസിൽ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

Crime News: അന്വേഷണത്തിൽ ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആര്‍പിഎഫ് നിയോഗിച്ച ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര സിംഗാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 10:26 PM IST
  • യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റെയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
  • സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെച്ചായിരുന്നു
Crime News: തേജസ് എക്‌സ്പ്രസിൽ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

ന്യൂഡല്‍ഹി: തേജസ് എക്‌സ്പ്രസില്‍ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റെയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.  സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെച്ചായിരുന്നു.  ട്രെയിൻ ലഖ്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു സംഭവത്തിന് ശേഷം യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് കേസെടുത്തത്. 

Also Read: Crime News: വയനാട്ടിൽ തിമിംഗല ചര്‍ദ്ദിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ! 

അന്വേഷണത്തിൽ ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആര്‍പിഎഫ് നിയോഗിച്ച ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര സിംഗാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ താൻ പ്രതിശ്രുത വരനോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ തന്നോട് മോശമായി സംസാരിച്ചുവെന്നും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചിട്ടുണ്ട്.  പരാതിയുടെ അടിസ്ഥാനത്തിൽ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്യുകയും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പികയും ചെയ്തിട്ടുണ്ട്.

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

Vettoor Kidnapping News: വെട്ടൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളം കാലടിയിൽ കണ്ടെത്തി

പത്തനംതിട്ട: വെട്ടൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളം കാലടിയില്‍ കണ്ടെത്തി. വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അജേഷ് കുമാറിനെയാണ് (ബാബുകുട്ടൻ) തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പോലീസ് സ്റ്റേഷനു സമീപത്ത് ഇറക്കിവിട്ടത്. അജേഷിനെ ഇന്നലെ രാത്രിയോടെ സ്റ്റേഷന് സമീപത്ത് സംഘം ഇറക്കിവിടുകയായിരുന്നു.  കാലടി പോലീസ് കസ്റ്റഡിയിലെടുത്ത അജേഷിനെ പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിലെത്തിച്ചു. 

സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് 2:45 നായിരുന്നു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന അജേഷിനെ കാറിലെത്തിയ അഞ്ചംഗ സംഘം കാറിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കാറിൽ വലിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ബഹളം കേട്ട് കാറിനടുത്തേക്ക് ഓടിയെത്തിയ അജേഷിന്റെ അമ്മ ഡോറിൽ പിടിച്ചപ്പോൾ ഇവരെയും ഉള്ളിലേക്ക് വലിച്ചിട്ടു.  എന്നാൽ കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം ഇറക്കിവിടുകയായിരുന്നു.  ഇതിനിടയിൽ അജേഷിന്റെ അച്ഛൻ വാഹനത്തിന്റെ അടുത്തേക്ക് ഓടിയെത്തിയെങ്കിലും വാഹനം തടയാനായില്ല. ഓടിവന്ന സമീപവാസികൾ കാറിന്റെ പിന്നിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തിട്ടും കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News