Drunken Son Killed Father: കിളിമാനൂരിൽ അച്ഛനെ കഴുത്ത് ഞെരിച്ച് കൊന്ന് മകൻ; പ്രതി അറസ്റ്റിൽ

Drunken Son Killed Father:  രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ ശേഷം വിവരം അയൽവാസികളോട് വിളിച്ചറിയിച്ചിട്ടായിരുന്നു കടന്നു കളഞ്ഞത്.    

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 09:54 AM IST
  • കിളിമാനൂരിൽ അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്ന് മകൻ
  • സ്ഥിരം മദ്യപാനികളായ രാജനും മകൻ രാജേഷും തമ്മിൽ വഴക്ക് പതിവായിരുന്നു
  • ഒളിവിൽ പോയ പ്രതി രാജേഷിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു
Drunken Son Killed Father: കിളിമാനൂരിൽ അച്ഛനെ കഴുത്ത് ഞെരിച്ച് കൊന്ന് മകൻ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം:  Drunken Son Killed Father:  കിളിമാനൂരിൽ അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്ന് മകൻ. കിളിമാനൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനികളായ രാജനും മകൻ രാജേഷും തമ്മിൽ  വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം  രാജന്റെ ഭാര്യ സുലോചന ഒരു വിവാഹത്തിനായി പുറത്തുപോയിരുന്നു. 

Also Read: Bribery Case : കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ടു ഡോക്ടർമാരെ വിജിലൻസ് പിടികൂടി

രാത്രിയോടെ മദ്യപിച്ചിരുന്നു അച്ഛനും മകനും തമ്മിൽ കുടുംബ പ്രശ്നങ്ങളെ ചൊല്ലി വഴക്കുണ്ടായി.  ഇതിനിടയിൽ മകൻ രാജേഷ് അച്ഛനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു. രാജന് രാജേഷിനെ കൂടാതെ മറ്റൊരു മകനും കൂടിയുണ്ട്.  സംഭവം പുറംലോകം അറിയുന്നത് പുലർച്ചയാണ്. 65 വയസ്സുള്ള രാജൻ കൂലി പണിക്കാരനാണ്. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Also Read: Nagaland, Tripura & Meghalaya Election Results 2023 Live Updates: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

സംഭവ ശേഷം രാജേഷ് ഒളിവിൽ പോകുകയായിരുന്നു. രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ ശേഷം വിവരം അയൽവാസികളോട് വിളിച്ചറിയിച്ചിട്ടായിരുന്നു കടന്നു കളഞ്ഞത്.  എന്നാൽ രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല.  ഇവരുടെ വീട്ടിൽ ബഹളം കേട്ടിരുന്നെങ്കിലും അത്  പതിവായതിനാല്‍ അയല്‍വാസികള്‍ കാര്യമാക്കിയിരുന്നില്ല. ഒളിവിൽ പോയ പ്രതി രാജേഷിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു, മടവൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 

Also Read: Shani Surya Budh Yuti 2023: 3 ഗ്രഹങ്ങളുടെ സംയോഗം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; 3 രാശിക്കാർക്ക് ധനവർഷവും അത്ഭുത നേട്ടവും! 

രാത്രികാല കവർച്ചാസംഘം കോഴിക്കോട് പിടിയിൽ 

കോഴിക്കോട്: നഗരത്തിൽ മോട്ടോർ ബൈക്കിൽ കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വസ്തുക്കൾ കവർച്ച നടത്തുന്ന സംഘത്തിലെ 2 പേർ അറസ്റ്റിൽ. നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് വെള്ളയിൽ സ്വദേശിയായ സക്കീന വഹാർ മുജീബ് റഹ്മാനെയും, പ്രായപൂർത്തിയാവാത്ത മറ്റൊരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ രാത്രി കാലങ്ങളിൽ ഹോട്ടലുകളിൽ നിന്നുമൊക്കെ പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും, മൊബൈൽ ഫോണും ഉൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുകയാണ് പതിവ്. കവർച്ച നടത്താനായി ഇവർ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രി മാവൂർ റോഡിന് സമീപം വെച്ച് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്ന സെയ്ഫ് റാഫുൽ എന്ന പശ്ചിമ ബംഗാൾകാരനും ഇവരുടെ കവർച്ചയ്‌ക്ക് ഇരയായിട്ടുണ്ട്. ഇവർ അർദ്ധരാത്രി സമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് കവർച്ച നടത്താമുള്ളവരെ കണ്ടെത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News