Suicide Case: ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Suicide: വൈകിട്ട് നാലോടെ ഭർതൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് മകൻ വിഷ്ണുവിനെ വിളിച്ചുവരുത്തുകയും.  വിഷ്ണുവെത്തി വീടിനു പിൻവശത്തെ വാതിൽ തുറന്നപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 07:22 AM IST
  • ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
Suicide Case: ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഉപ്പുതറ: ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

Also Read: കാപ്പ ചുമത്തി പോലീസ് നാടുകടത്തിയ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ

26 ന് വൈകിട്ട് നാലോടെ ഭർതൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് മകൻ വിഷ്ണുവിനെ വിളിച്ചുവരുത്തുകയും.  വിഷ്ണുവെത്തി വീടിനു പിൻവശത്തെ വാതിൽ തുറന്നപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഗ്രീഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: കേസന്വേഷണം സിബിഐക്ക്; വീഡിയോ ഷൂട്ട് ചെയ്തയാൾ അറസ്റ്റിൽ

മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റിലെ അമ്മു ഭവനിൽ ഗണേശൻ-സെൽവി ദമ്പതികളുടെ മകളായിരുന്നു മരണമടഞ്ഞ ഗ്രീഷ്മ. ഗ്രീഷ്മയും വിഷ്ണുവും വിവാഹിതരായത് കഴിഞ്ഞ ഒക്ടോബറിലാണ്. ഏഴുമാസം ഗർഭിണിയായിരുന്നു ഗ്രീഷ്മ.  സംഭവത്തിൽ ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐഎൻഎസ് വിക്രാന്തിൽ നാവികൻ തൂങ്ങിമരിച്ച നിലയിൽ

ഐഎൻഎസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. ബിഹാർ മുസഫർപുർ സ്വദേശിയായ പത്തൊൻപതുകാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇയാൾ അവിവാഹിതനാണെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. മരിച്ചയാളുടെ പേരുവിവരങ്ങളൊന്നും നാവികസേന പുറത്തുവിട്ടിട്ടില്ല.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ ഇവർ, ലഭിക്കും സർവ്വൈശ്വര്യങ്ങൾ!

പ്രഥമദൃഷ്ട്യാ ഇത് ആത്മഹത്യയാണെന്നാണ് നിഗമനമെന്നും അന്വേഷണം പ്രഖ്യാപിച്ചതായും നാവികസേന അറിയിച്ചിട്ടുണ്ട്.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ലോക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ വർഷ സർവീസിനായി കൊച്ചിൻ ഷിപ്‌യാഡിലാണ് ഇപ്പോൾ ഐഎൻഎസ് വിക്രാന്ത് ഉള്ളത്.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നാവികസേനാ പുറത്തുവിടുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News