Thiruvananthapuram : ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് പകമൂലമുള്ള കൊലപാതകം (Revenge Killing) ഏറ്റവും കൂടുതൽ അരങ്ങേറിയിരുന്നത് ബെംഗളുരുവിലായിരുന്നു (Bengaluru) . എന്നാൽ ഇപ്പോൾ കേരളത്തിൽ ദിനം പ്രതി പക മൂലമുള്ള കൊലപാതകങ്ങളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പാലായിൽ സെന്റ് തോമസ് കോളജ് ക്യാമ്പസിൽ നിതിന മോൾ എന്ന 22കാരിയെ സഹപാഠിയായ അഭിഷേക് എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയാതന അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം.
നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോയുടെ കണക്കുകൾ അനുസരിച്ച് ബംഗളുരുവിൽ 2019 ൽ മാത്രം 106 പകമൂലമുള്ള കൊലപാതകങ്ങൾ ഉണ്ടായത്. ഡൽഹിയിൽ അത്തരത്തിലുള്ള 87 കൊലപാതകങ്ങളും ഉണ്ടായി. എന്നാൽ ഇപ്പോൾ കേരളത്തിൽ അടുത്തിടെയായി പകമൂലമുള്ള കൊലപാതകങ്ങൾ സാധാരണമായി കൊണ്ടിരിക്കുകയാണ്.
ALSO READ: Pala St Thomas College| നിതിനയെ കൊന്ന ശേഷം കടന്നു കളയാൻ പദ്ധതി, അഭിഷേക് പറയുന്ന കാരണം
ബംഗളുരുവിലെ ഇത്തരം കൊലപാതകങ്ങൾക്ക് ഉദാഹരണമാണ് 2020 മാർച്ചിൽ ലണ്ടൻ കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിച്ച വാർഷിണിയെന്ന വിദ്യാർഥിയും കാമുകനും ഗുണ്ടയുമായ രൂപേഷും ചേർന്ന് മറ്റൊരു ഗുണ്ടയായ ലക്ഷമണനെ കൊല്ലാൻ ഗുഢാലോചന നടത്തിയത്. തുടർന്ന് ഒരു ക്വാറ്റേഷൻ നേതാവിനെ ജോലി ഏൽപ്പിക്കുകയും തുടർന്ന് ലക്ഷ്മണൻ കൊല്ലപ്പെടുകയും ആയിരുന്നു.
ബെംഗളൂരു പോലീസ് പറയുന്നതനുസരിച്ച് ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടാൻ എളുപ്പമെന്ന്കിലും, ഇതിനെ പ്രതിരോധിക്കാൻ വളരെ പ്രയാസമാണ്. ബംഗളുരുവിൽ തന്നെ 15 വയസുള്ള വിദ്യാർഥി കാമുകന്റെ സഹായത്തോടെ അച്ഛനെ കൊലപ്പെടുത്തിയതും ഇതിന് ഉദാഹരണമാണ്.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന പക മൂലമുള്ള കൊലപാതകങ്ങളിൽ മിക്കതിലെയും കാരണം പ്രണയമാണ്. പാലായിൽ സെന്റ് തോമസ് കോളജ് ക്യാമ്പസിൽ നിതിന മോൾ എന്ന 22കാരിയെ സഹപാഠിയായ അഭിഷേക് എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയതാണ് അതിലെ അവസാനത്തെ തെളിവ്.
അതിന് മുമ്പ് 2021 ജൂൺ 17ന് മലപ്പുറം പെരിന്തൽമണ്ണയിൽ വീട്ടിൽക്കയറി 21 വയസുകാരിയായ ദൃശ്യയെ 21കാരനായ വിനീഷ് കുത്തിക്കൊലപ്പെടുത്തിയതും ജൂലൈ മുപ്പതിന് കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനി മാനസയെ താമസ സ്ഥലത്തെത്തി വെടിവച്ച് കൊലപ്പെടുത്തി രഗിൻ എന്ന യുവാവ് സ്വയം വെടിയുതിർത്ത് മരിച്ചതും മലയാളികൾ മറന്നിട്ടുണ്ടാവില്ല. എന്നാൽ പുറത്തറിയാത്ത കണക്കുകൾ ഇതിലും ഏറെയാന്നെന്നുള്ളതാണ് സത്യം.
ALSO READ: Pala St. Thomas College | ഒടുങ്ങാത്ത പ്രണയപ്പക; കൊലപാതകങ്ങൾ തുടർക്കഥകളാകുന്നു
മലപ്പുറത്ത് പെരിന്തൽമണ്ണയിൽ പ്രതി വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണയാണ്. മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് ദൃശ്യയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലേദിവസം രാത്രി ദൃശ്യയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കട കത്തിച്ച് രാത്രിയുടെ മറവിൽ ദൃശ്യയുടെ വീട്ടിൽ ഒളിച്ചിരുന്ന് രാവിലെയാണ് വിനീഷ് കൃത്യം നടത്തിയത്. അതികഠിനമായ പകയായിരുന്നു ഇതിന് പിന്നിൽ.
കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനിയായ കണ്ണൂർ സ്വദേശി മാനസയെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനും വിദഗ്ദ്ധമായ ആസൂത്രണത്തിനും ശേഷമാണ് പ്രതി കുട്ടാ കൃത്യം നിർവഹിച്ചത്.
ഇപ്പോൾ പ്രണയാഭ്യർഥന നിരസിച്ചതിന് തലയോല പറമ്പ് സ്വദേശി നിതി മോളെ സഹപാഠി ബ്ലൈഡ് കോടൻ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇത് കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിലുള്ള കേസുകൾ കേരളത്തിൽ വർധിക്കുന്നത് വളരെ ആശങ്കയുളവാക്കുന്ന കാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...