വയനാട്: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് വയനാട് പോലീസ്. വില്‍പ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 47 പേരെയാണ് ഇതുവരെ പിടികൂടിയത്.
14.29 ഗ്രാം എം.ഡി.എം.എയും, 184.31 ഗ്രാം കഞ്ചാവും, 37 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാവിലെ പട്രോളിങ് ഡ്യൂട്ടിക്കിടെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.
ALSO READ: വാഹന മോഷണ പരമ്പര; വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍പന നടത്തുന്നവര്‍ പിടിയില്‍
കല്‍പ്പറ്റ വെള്ളാരംകുന്ന് ബസ് സ്‌റ്റോപ്പിന് സമീപത്ത് നിന്നാണ് 0.49 ഗ്രാം എംഡിഎംഎയുമായി മുട്ടില്‍ ചെറുമൂല വയല്‍ ചൊക്ലി വീട്ടില്‍ സി. അബൂബക്കര്‍ (48), 5.16 ഗ്രാം കഞ്ചാവുമായി മുട്ടില്‍ പിലാക്കൂല്‍ വീട്ടില്‍ പി. ഷാജിദ് (39) എന്നിവരെ അറസ്റ്റ് ചെയ്തത്.
അബൂബക്കറില്‍ നിന്ന് എംഡിഎംഎ ഉപയോഗത്തിനുള്ള ഒസിബി പേപ്പറും ചില്ലുകൊണ്ടുള്ള പെപ്പും കണ്ടെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ചെക്ക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.