Murder Case: മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒരാൾ പിടിയിൽ

Crime News: സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

Written by - Ajitha Kumari | Last Updated : Sep 16, 2024, 01:09 PM IST
  • എറണാകുളം ഇടപ്പള്ളി മരോട്ടിച്ചുവടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൽ പിടിയിൽ
  • കൊല്ലപ്പെട്ടത് കൂനംതൈ സ്വദേശി പ്രവീണാണ്
  • സംഭവത്തിൽ കൊല്ലം സ്വദേശി സമീറിനെയാണ് പോലീസ് പിടികൂടിയത്
Murder Case: മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒരാൾ പിടിയിൽ
കൊച്ചി: എറണാകുളം ഇടപ്പള്ളി മരോട്ടിച്ചുവടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൽ പിടിയിൽ.  കൊല്ലപ്പെട്ടത് കൂനംതൈ സ്വദേശി പ്രവീണാണ്. 
 
 
സംഭവത്തിൽ കൊല്ലം സ്വദേശി സമീറിനെയാണ് പോലീസ് പിടികൂടിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
 
 
മരോട്ടിച്ചുവട് കള്ള് ഷാപ്പിന് സമീപമാണ് പ്രവീണിനെ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സിസിടിവിയടക്കമുള്ളവ പരിശോധിച്ചാണ് സമീറിനെ പിടികൂടിയതിന്നാൻ റിപ്പോർട്ട്. സമീറിനെ കൂടാതെ തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാള്‍ കൂടി സംഭവ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.  ഇയാള്‍ക്കായുള്ള തിരിച്ചില്‍ നടന്നു വരികയാണ്.
 
 
ഇടിച്ചുവീഴ്ത്തിയ കാർ ദേഹത്തുകൂടെ കയറ്റിയിറക്കി, സ്കൂട്ടർ യാത്രിക മരിച്ചു; ഡ്രൈവർ പിടിയിൽ; സംഭവം കൊല്ലത്ത്!
 
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി.  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ക്ക് മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 5:46 ഓടെയാണ്. സ്‌കൂട്ടറിന് പിന്നിലായിരുന്നു കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞുമോള്‍ കാറിനടിയിലേക്ക് വീഴുകയിരുന്നു
 
ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് രക്ഷപ്പെടാന്‍ കാര്‍ ഡ്രൈവര്‍ മുന്നോട്ടെടുക്കുകയും ആ സമയം പിന്നിലെ ടയര്‍ കുഞ്ഞുമോളുടെ കഴുത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവത്തെ തടുർന്ന് നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞുമോളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9:45 ഓടെ മരണം സംഭവിക്കുകയായിരുന്നു.  കാര്‍ ഓടിച്ചിരുന്നത് അജ്മല്‍ എന്നയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറാണ് കൂടെയുണ്ടായിരുന്നതെന്നാണ് വിവരം. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. വാഹനം ഓടിച്ച അജ്മൽ പിടിയിലായതായിട്ടാണ്  വിവരം. പോലീസ് അജ്മലിനായി തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് നിഗമനം. കരുനാഗപ്പള്ളിയിലെ ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News