കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ ക്യാമ്പസില്‍ കൊല്ലപ്പെട്ട നിതിനയും പ്രതി അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ അച്ഛന്‍...
ട്രെയിനി൦ഗിന്‍റെ ഭാഗമായി ഇവര്‍ ഒന്നിച്ചുണ്ടായിരുന്നു. ചെറിയൊരു സൂചന ഉണ്ടായിരുന്നു. നമുക്ക് പറ്റിയതല്ല, പഠിക്കാന്‍ പോകാന്‍ പറഞ്ഞു. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല", അഭിഷേകിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. പഠിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ബന്ധങ്ങള്‍ വേണ്ടെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു
അഭിഷേക് വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും രാവിലെ ചായ കുടിച്ച് സാധാരണപോലെ ഇറങ്ങിയതാണെന്നും അച്ഛന്‍ പറഞ്ഞു.
കോളജ് ഗേറ്റിന് വെറും 50 മീറ്റര്‍ അകലെവച്ചായിരുന്നു വിദ്യാര്‍ഥിനിയുടെ കൊലപാതകം. പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം യാതൊരു ഭാവഭേദവുമില്ലാതെ സമീപത്തെ ബെഞ്ചില്‍ ഇരിക്കുകയും ചെയ്തു. ചുറ്റും കൂടിയവരാണ് പ്രതിയെ പോലീസില്‍ ഏല്‍പിച്ചത്.
അതേസമയം, നിതിനയെ കൊലപ്പെടുത്തിയ പ്രതി അഭിഷേക് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത് പറഞ്ഞു. 'സംഭവം അറിഞ്ഞയുടനെ തന്നെ ഞങ്ങളെത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തുള്ള മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് ജീവനുണ്ടായിരുന്നു. പക്ഷേ ആശുപത്രിയിലെത്തിയ ഉടന്‍ മരിച്ചു. കൊലപാതകം നടത്തിയയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി അറസ്റ്റ് ചെയ്തു,' ഡോ. ജെയിംസ് മംഗലത്ത് കൂട്ടിച്ചേര്‍ത്തു.
Also Read: Pala St Thomas College| നിതിനയെ കൊന്ന ശേഷം കടന്നു കളയാൻ പദ്ധതി, അഭിഷേക് പറയുന്ന കാരണം
നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രതി നല്‍കിയ മൊഴി വ്യക്തമാക്കുന്നത്.
അതേസമയം സംഭവത്തില്‍ പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...