Monson Mavunkal : മോൻസൺ മാവുങ്കലിന്റെ ആഡംബര കാറുകൾ എംവിഡി പരിശോധിച്ചു; വാഹനങ്ങൾക്കൊന്നും തന്നെ രേഖകളില്ലെന്ന് കണ്ടെത്തി

മോൺസൺ മാവുങ്കൽ തന്റേതെന്ന് അവകാശപ്പെട്ടിരുന്ന 8 ആഡംബര കാറുകളിൽ ഒന്നിന്റെ പോലും രജിസ്ട്രേഷൻ മോൺസൺ മാവിലുങ്കലിന്റെ പേരിലല്ലെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Oct 7, 2021, 11:42 AM IST
  • പരിശോധനയെ തുടർന്ന് മോൺസണിന്റെ ആഡംബര കാറുകൾക്ക് ഒന്നും തന്നെ മതിയായ രേഖകളില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
  • മോൺസൺ മാവുങ്കൽ തന്റേതെന്ന് അവകാശപ്പെട്ടിരുന്ന 8 ആഡംബര കാറുകളിൽ ഒന്നിന്റെ പോലും രജിസ്ട്രേഷൻ മോൺസൺ മാവിലുങ്കലിന്റെ പേരിലല്ലെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി.
  • മോൻസൺ കാറുകളിലും തട്ടിപ്പ് കാണിച്ചിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
  • മോൻസൺ മാവുങ്കലിന്റെ 2 പൊർഷെ കാറുകൾ മറ്റ് കാറുകളിൽ രൂപമാറ്റം വരുത്തി പോർഷെ ആക്കിയതാണെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
Monson Mavunkal : മോൻസൺ മാവുങ്കലിന്റെ ആഡംബര കാറുകൾ എംവിഡി പരിശോധിച്ചു; വാഹനങ്ങൾക്കൊന്നും തന്നെ രേഖകളില്ലെന്ന് കണ്ടെത്തി

Thiruvananthapuram : പുരാവസ്തു തട്ടിപ്പ് കേസിലെ (Antique Scam Case) പ്രതി മോൻസൺ മാവുങ്കാലിലെ (Monson Mavunkal) വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് (Motor Vehicle Department) പരിശോധിച്ചു. പരിശോധനയെ തുടർന്ന് മോൺസണിന്റെ ആഡംബര കാറുകൾക്ക് ഒന്നും തന്നെ മതിയായ രേഖകളില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മാത്രമല്ല മോൺസൺ മാവുങ്കൽ തന്റേതെന്ന് അവകാശപ്പെട്ടിരുന്ന 8 ആഡംബര കാറുകളിൽ ഒന്നിന്റെ പോലും രജിസ്ട്രേഷൻ മോൺസൺ മാവിലുങ്കലിന്റെ പേരിലല്ലെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി.

മാത്രമല്ല മോൻസൺ കാറുകളിലും തട്ടിപ്പ് കാണിച്ചിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. മോൻസൺ മാവുങ്കലിന്റെ 2 പൊർഷെ കാറുകൾ മറ്റ് കാറുകളിൽ രൂപമാറ്റം വരുത്തി പോർഷെ ആക്കിയതാണെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. എന്നാൽ മോൻസന്റെ പക്കലുള്ള വണ്ടികളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതിനാൽ മറ്റ് സംസ്ഥാങ്ങളിലെ മോട്ടോർ വാഹന വകുപ്പ്പുകളെ കൂടി സമീപിക്കാനാണ് തീരുമാനം .

ALSO READ: Monson Mavunkal : മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം ശക്തമാക്കുന്നു; അന്വേഷണ സംഘത്തെ വിപുലീകരിക്കും

മാത്രമല്ല വാഹനങ്ങളിൽ മറ്റ് പല നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട് . മോൺസണിന്റെ പല വാഹനങ്ങളുടെയും രെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതും, വർഷങ്ങളായി ഇൻഷുറൻസ് പുതുക്കാത്തതുമാണെന്ന് കണ്ടെത്തി. കൂടാതെ വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരിക്കാൻ സാധ്യതയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: Monson Mavunkal: മോൻസന്റെ വീട്ടിൽ റെയ്‌ഡ്‌; മഹാവിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ള വിഗ്രഹങ്ങൾ പിടിച്ചെടുത്തു

ഇന്നലെ  മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള (Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. കൂടാതെ  അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ സംഘത്തിൽ 10 പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘ വിപുലീകരിക്കുകയും ചെയ്‌തു. ഡിജിപിയാണ് അന്വേഷണ സംഘം വിപുലീകരിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

ALSO READ: Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി

കേസിൽ സൈബർ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഓയെയും അന്വേഷണ സംഘത്തെ ഉൾപ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. സൈബർ അന്വേഷണത്തിന്റെ ഭാഗമായി മോന്‍സന്‍റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News