കണ്ണൂർ: പയ്യന്നൂരിൽ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ധനകാര്യ സ്ഥാപന മാനേജരുടെ പണം തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി. മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പണയസ്വർണം മാറ്റി വെക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞ ദിവസം ഇയാൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. ഇവിടെ നിന്ന് പണം തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പ്രതിയെ പിടികൂടി. മലപ്പുറം കുറ്റിപ്പുറം സ്വദേശി പാപ്പിനിശേരി വീട്ടിൽ അബ്ദുൾ നാസറിനെ (40) ആണ് പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം എസ്ഐ സി സനീദും സംഘവും പിടികൂടിയത്. നിലമ്പൂർ കരുവാരക്കുണ്ടിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പയ്യന്നൂർ പുതിയ ബസ്റ്റാൻ്റിന് സമീപമാണ് സംഭവം നടന്നത്. അഹല്യ ഫിനാൻസിൽ പണയംവച്ച 20 ഗ്രാം സ്വർണത്തിന് പലിശ കൂടുതലാണെന്നും അതിനാൽ പണയ സ്വർണം മണപ്പുറം ഫിനാൻസിലേക്ക് മാറ്റി വെക്കണമെന്ന ആവശ്യവുമായാണ് പ്രതി മണപ്പുറം ഫിനാൻസ് പയ്യന്നൂർ ബ്രാഞ്ച് മാനേജരെ സമീപിച്ചത്.
ALSO READ: ഓണ്‍ലൈൻ സ്‌റ്റോക്ക് മാർക്കറ്റിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ ഭർത്താവ് മുങ്ങി
തുടർന്ന് മണപ്പുറം ഫിനാൻസ് മാനേജരും ഉദുമ സ്വദേശിനിയുമായ നിഷീദയുടെ കയ്യിലുണ്ടായിരുന്ന 45,000 രൂപ കൈക്കലാക്കിയ പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. മാനേജർ പയ്യന്നൂർ പോലീസിൽ പരാതി നൽകി.
കേസെടുത്ത പോലീസ് സംഭവ സ്ഥലത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും പണം വാങ്ങി ഓടി രക്ഷപ്പെടുന്ന പ്രതിയുടെ ദൃശ്യവും പരാതിക്കാരിയിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോൺ നമ്പറും ശേഖരിച്ച ശേഷം സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. പയ്യന്നൂരിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ പേരിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി എട്ടോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ സി സനീദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുകേഷ് കല്ലേൻ, എ.ജി.അബ്ദുൾ ജബ്ബാർ, കെ.കെ. ഈശ്വരൻ നമ്പൂതിരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.