Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽ

Crime News: ഇവർ മുൻപും തട്ടിപ്പു നടത്തിയതിന് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇവരുടെ പേരിൽ കേസുകളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 16, 2024, 11:21 AM IST
  • ജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ
  • ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി ഹരിയെയാണ് പിടികൂടിയത്
Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽ

കോഴഞ്ചേരി: തട്ടിപ്പു കേസുകളിൽ പ്രതിയായ ശേഷം ജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ.  ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി ഹരിയെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്.

Also Read: പ്രശസ്ത സംഗീതജ്ഞൻ കെ. ജി. ജയൻ അന്തരിച്ചു

2013 ൽ ഇലന്തൂർ സ്വദേശിയുടെ കയ്യിൽ നിന്നും ഒന്നരലക്ഷം രൂപ തട്ടിയ കേസിൽ രേഖയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജാമ്യം നേടുകയും ചെയ്ത പ്രതി പിന്നീട് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ്വീകരിച്ചു വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

 

 

ഇവർ മുൻപും തട്ടിപ്പു നടത്തിയതിന് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇവരുടെ പേരിൽ കേസുകളുണ്ട്. ഇത് കൂടാതെ ഇൻഫോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ആളുകളിൽ നിന്നും രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പികികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News