Crime News | അജയ് മിശ്രയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍

ലഖിംപൂർ ഖേരിയിലുണ്ടായ അക്രമസംഭവങ്ങളുടെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് 2.5 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.

Written by - Zee Malayalam News Desk | Last Updated : Dec 24, 2021, 08:14 PM IST
  • ഡിസംബര്‍ 17നാണ് അജയ് മിശ്ര പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
  • ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വീട് പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു.
  • നാലുപേരെ നോയിഡയില്‍ നിന്നും ഒരാളെ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്.
Crime News | അജയ് മിശ്രയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് കാണിച്ച് മന്ത്രി പരാതി നൽകിയതിനെ തുടർന്നാണ് നടപടി. കബീർ കുമാർ, അമിത് ശർമ, അമിത് കുമാർ, നിഷാന്ത് കുമാർ, അശ്വിനി കുമാർ എന്നിവരാണ് അറസ്റ്റിലായത്. 

ലഖിംപൂർ ഖേരിയിലുണ്ടായ അക്രമസംഭവങ്ങളുടെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് 2.5 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഫോൺ കോൾ തനിക്ക് ലഭിച്ചുവെന്നാണ് മന്ത്രി പരാതിപ്പെട്ടത്. ഡിസംബര്‍ 17നാണ് അജയ് മിശ്ര പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വീട് പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. നാലുപേരെ നോയിഡയില്‍ നിന്നും ഒരാളെ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്.

Also Read: Lakhimpur Kheri violence : ലഖിംപൂർ ഖേരിയിൽ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, കേസ് നാളെ പരിഗണിക്കും

ഒക്ടോബർ മൂന്നിനാണ് കർഷകരുടെ ഇടയിലേക്ക് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറി നാല് കർഷകരടക്കം 8 പേർ മരിച്ചത്. എന്നാൽ സംഭവസമയം ഇരുവരും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെയും മകന്റെയും വാദം. ഒക്ടോബറിൽ തന്നെ ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ആശിഷ് ജയിലിലാണ്. 

Also Read: Lakhimpur Case: അജയ് മിശ്രയെ അറസ്റ്റ് ചെയ്യണം, കർഷകരുടെ രാജ്യവ്യാപക ട്രെയിൻ തടയൽ - ചിത്രങ്ങളിലൂടെ

സംഭവത്തിൽ ​ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയ്‌ക്കെതിരെ പുതിയ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിൽ നിന്ന് അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News