കോട്ടയം: എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിൽ. ഇടുക്കി സ്വദേശി അണക്കര കുന്നത്ത് മറ്റം അനീഷ് ആന്റണിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് അനീഷെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.
Also Read: മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ 'ബാപ്പയും മക്കളും' പിടിയിൽ!
ഇയാളുടെ കയ്യിൽ നിന്നും നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം രാസലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി ഇയാളെ അന്വേഷണ സംഘം വീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് വേഷം മാറിയെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന പേരിൽ പരിചയപ്പെടുകയും എംഡിഎംഎ ആവശ്യപ്പെട്ടതനുസരിച്ച് കറുകച്ചാല്‍ നെടുങ്കുന്നത്തുവെച്ച് കൈമാറിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. അനീഷിന്റെ ഇരകളാകുന്നത് പ്രധാനമായും 18 നും 23 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. അനീഷിനെ കസ്റ്റഡിയിലെടുത്തമ്പോഴും നിരവധി പേര്‍ എംഡിഎംഎ ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വന്‍ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളുടെ കയ്യിൽ നിന്നും എംഡിഎംഎ വാങ്ങുന്നവര്‍, വിതരണക്കാര്‍ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ വിനോദ് കെ.എന്‍, ബിനോദ് കെ.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍ വി.നിമേഷ്, നിഫി ജേക്കബ്, കെ.എസ്, പ്രശോഭ് കെ.വി, ഹാംലെറ്റ്, ധന്യ മോള്‍ എം.വി, അനില്‍ കെ.കെ എന്നിവരതാങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയ ടീമിൽ ഉണ്ടായിരുന്നത്.
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്റെ കണ്ണുകൾ ദാനം ചെയ്യും
കിൻഫ്രാ പാർക്കിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറായി ബന്ധുക്കൾ. ഇന്ന് പുലർച്ചെ 1:30 ന് രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വലിയ പൊട്ടിത്തെറിയോട് കൂടിയുണ്ടായ തീ അണയ്ക്കാനെത്തിയതായിരുന്നു രഞ്ജിത്ത്. മരണമടഞ്ഞ രഞ്ജിത്ത് സേനയുടെ ഭാഗമായിട്ട് ആറു വർഷത്തിലേറെയായിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയാണ് രഞ്ജിത്ത്. തീപ്പിടിത്തമുണ്ടായ കിൻഫ്രാ പാർക്കിന് സമീപത്തുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകളിലൊന്നായ ചാക്കയിലെ ഉദ്യോഗസ്ഥാനിയിരുന്നു അദ്ദേഹം. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലെ ഷട്ടർ നീക്കി അകത്തേക്ക് കടക്കാനുള്ള ശ്രമത്തനിടെ അദ്ദേഹത്തിന്റെ പുറത്തേക്ക് താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതിനടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ ബുദ്ധിമുട്ടിയാണ് മാറ്റ് സേനാംഗങ്ങൾ പുറത്തിറക്കിയത്.
Also Read: ഈ രാശിക്കാർ 4 മാസം അടിപൊളി സമയം, ശനി കൃപയാൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!
ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3:50 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായത്. ഈ സമയം അവിടെ സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീപിടിത്തത്തെ തുടർന്ന് കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകളോക്കെ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തിയമർന്നു. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന പയ്യനായിരുന്നു രഞ്ജിത്തെന്നും ഏത് അടിയന്തര ഘട്ടത്തിലും മുന്നിട്ടിറങ്ങി സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നുവെന്നും ചാക്ക യൂണിറ്റിലെ രഞ്ജിത്തിന്റെ സഹപ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വർഷത്തോളമായി ചാക്ക യൂണിറ്റിന്റെ ഭാഗമായ രഞ്ജിത്ത് ഇതിന് മുൻപ് മാവേലിക്കര യൂണിറ്റിലായിരുന്നു സേവനമനുഷ്ടിച്ചിരുന്നത്. സംഭവത്തെ തുടർന്ന് ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി നടത്തിയ പ്രവർത്തനത്തിലാണ് തീയണച്ചത്. തീ നിലച്ചെങ്കിലും വൻ തോതിൽ പുക ഉയരുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഈ സമയത്തെ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തീപിച്ച വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...