MDMA Seized: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് പിടിയിൽ

മണ്ണാർക്കാട് ഒന്നാം മൈലിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പോലീസ് പിടികൂടി. ചങ്ങലീരി മോതിക്കൽ സ്വദേശി പാട്ടത്തിൽ വീട്ടിൽ  സജയനെയാണ് എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 11.63 ഗ്രാം എംഡിഎംഎയെയാണ് പോലീസ് കണ്ടെടുത്തത്.  

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 08:52 AM IST
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • 11.63 ഗ്രാം എംഡിഎംഎയെയാണ് പോലീസ് കണ്ടെടുത്തത്
  • പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്
MDMA Seized: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് ഒന്നാം മൈലിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പോലീസ് പിടികൂടി. ചങ്ങലീരി മോതിക്കൽ സ്വദേശി പാട്ടത്തിൽ വീട്ടിൽ  സജയനെയാണ് എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 11.63 ഗ്രാം എംഡിഎംഎയെയാണ് പോലീസ് കണ്ടെടുത്തത്.  

Also Read: അമ്മ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്ന് മക്കളെ ധരിപ്പിച്ചു; രഹസ്യബന്ധ സംശയം; കൊന്ന് കുഴിച്ചുമൂടി!

ഇത് ചങ്ങലീരിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും ചില്ലറ വില്പനക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു.  പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ആരാണ് ഇയാൾക്ക് മയക്കുമരുന്ന് നല്‍കിയതെന്നതടക്കം ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അടുത്തിടെയായി ജില്ലയില്‍ മയക്കുമരുന്നു കേസുകള്‍ കൂടിയതോടെ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

Also Read: Surya Gochar 2023: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

ഇതിനിടയിൽ കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും  എംഡിഎംഎ പിടികൂടിയിരുന്നു. കോഴിക്കോട് ബീച്ച് തീരദേശ റോഡിൽ നിന്നും  25 ലക്ഷട്ടിഹോലം വില വരുന്ന 163.580 ഗ്രാം എംഡിഎംഎ ആണ് എക്സൈസ് പിടികൂടിയത്.  സംഭവവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.  കോഴിക്കോട് താലൂക്കിലെ അഷ്റഫ് എന്നയാളെയാണ്  എക്സൈസ് പിടികൂടിയത്. എംഡിഎംഎ മൊത്തമായി ബംഗളൂരുവില്‍ നിന്ന് വാങ്ങി കേരളത്തില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടു വന്നതായിരുന്നു.

നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം

നടൻ ബാലയുടെ വീടിനുനേരെ ആക്രമണ ശ്രമമുണ്ടായെന്ന് പരാതി. ബാല വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.  ഇന്നലെ രാത്രി കാറിലെത്തിയ രണ്ടുപേർ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Also Read: മകരം രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്! 

ഇവർ എത്തിയപ്പോൾ ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല സമീപത്തുള്ള വീടുകളിലും ഇവർ സമാന അന്തരീക്ഷം സൃഷ്ടിച്ചതായിട്ടാണ് റിപ്പോർട്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News