Crime: കുട്ടനാട്ടിൽ വൻ ലഹരി വേട്ട; മേഖലയിൽ നിന്ന് കണ്ടെത്തുന്ന വലിയ രാസലഹരി കേസെന്ന് എക്സൈസ്

MDMA seized in Alappuzha: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇൻറലിജൻസും കുട്ടനാട് റേഞ്ച് പാർട്ടിയും സംയുക്ത പരിശോധന നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 06:29 PM IST
  • 18.053 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമാണ് പിടികൂടിയത്.
  • ബിബിൻ ബേബി (26) എന്നയാളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
  • ബിബിന്റെ കൈയ്യിൽ നിന്നും 3000 രൂപയും എക്‌സൈസ് കണ്ടെടുത്തു.
Crime: കുട്ടനാട്ടിൽ വൻ ലഹരി വേട്ട; മേഖലയിൽ നിന്ന് കണ്ടെത്തുന്ന വലിയ രാസലഹരി കേസെന്ന് എക്സൈസ്

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻറലിജൻസും, കുട്ടനാട് റേഞ്ച് പാർട്ടിയുമായി നീലംപേരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക രാസ ലഹരിയായ 18.053 ഗ്രാം എം.ഡി.എം.എയും കഞ്ചാവും പിടികൂടി. നീലംപേരൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി (26) എന്നയാളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ്  ചെയ്തു. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. 

ബാംഗ്ലൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എം.ഡി.എം.എ വാങ്ങിയതിനു ശേഷം കുട്ടനാട്ടിൽ എത്തിച്ച് വലിയ നിരക്കിൽ വിറ്റഴിക്കുകയായിരുന്നു എക്‌സൈസ് അധികൃതർ പറഞ്ഞു. ബിബിന്റെ കൈയ്യിൽ നിന്നും 3000 രൂപയും എക്‌സൈസ് കണ്ടെടുത്തു. ചെറിയ പുസ്തകത്തിൽ മയക്കുമരുന്ന് വാങ്ങിയവരുടെയും, പണം നൽകുവാൻ ഉള്ളവരുടെയും വിവരം എഴുതി സൂക്ഷിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് മഴ തുടരും; അടുത്ത രണ്ട് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കാവാലം, നീലംപേരൂർ, ഈര ഭാഗങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും വ്യാപകമാകുന്നു എന്ന രഹസ്യവിവരത്തിൽ കേസ്സിൽ പ്രതിയായ ബിബിൻ ഒരാഴ്ചയായി എക്‌സൈസ് ഇൻറലിജൻസ് വിഭാഗത്തിന്റെ നീരിക്ഷണത്തിലായിരുന്നു. കുട്ടനാട് മേഖലയിൽ നിന്നും എക്‌സൈസ് കണ്ടെടുത്തുന്ന വലിയ രാസ ലഹരി കേസാണിത്.

കുട്ടനാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 11.30 മണിയോടെ നടത്തിയ പരിശോധനയിൽ എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ ഫെമിൻ ജി, പ്രിവന്റീവ് ഓഫീസർമാരായ എം.ആർ. സുരേഷ്, റോയി ജേക്കബ്ബ്, അലക്‌സാണ്ടർ ജി,  ഫാറൂക്ക് അഹമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ വിജയകുമാർ, രതീഷ് ആർ, ജോസഫ് തോമസ്സ്, സനൽ സിബിരാജ് എന്നിവർ പങ്കെടുത്തു.

എം.ഡി.എം.എ സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തുവാണ്. മോളി, എക്സ്, എക്സ്റ്റസി, എം.ഡി.എം.എ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.

ഇതിനിടെ, പത്തനംതിട്ടയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. കോഴഞ്ചേരി സ്വദേശികളായ നവിൻ ജോൺ മാത്യു, ജയേഷ്, പാലക്കാട്‌ കാരനായ ജിജോ സാജു എന്നിവരാണ് പിടിയിലായത്. 1.65 ഗ്രാം എംഡിഎംഎയും, നാല് ഗ്രാം കഞ്ചാവും കടത്തവെയാണ് ഇവർ പിടിയിലായത്.  ആറന്മുള പോലീസാണ് ഇന്ന് രാവിലെ പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News