Crime News: റോഡിൽ നിന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Crime News: റോഡിൽ നിന്ന ദിലീപിനെ ഷാപ്പിൽ നിന്നും ഇറങ്ങി വന്ന പ്രതി അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഹെൽമെറ്റ് ദിലീപിന്റെ തലയിൽ അടിക്കുകയും അരയിൽ കരുതിയിരുന്ന കത്തികൊണ്ട് ഇടത് ഷോൾഡറിന്റെ താഴെ കുത്തുകയും ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 10, 2024, 06:37 AM IST
  • റോഡിൽ നിന്ന യുവാവിനെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ
  • പള്ളിപ്പാട് മലയിൽ തെക്കതിൽ ബിനേഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്
  • ഇയാളുടെ ആക്രമണത്തിന് ഇരയായത് മുട്ടം പനമ്പള്ളി പടീറ്റതിൽ ദിലീപാണ്
Crime News: റോഡിൽ നിന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ഹരിപ്പാട്:  റോഡിൽ നിന്ന യുവാവിനെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. പള്ളിപ്പാട് മലയിൽ തെക്കതിൽ ബിനേഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ആക്രമണത്തിന് ഇരയായത് മുട്ടം പനമ്പള്ളി പടീറ്റതിൽ ദിലീപാണ്. 

Also Read: ഭാര്യയ്ക്ക് ഒളിച്ചോടാന്‍ സഹായം ചെയ്ത സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

വ്യാഴാഴ്ച രാവിലെ 11 മണിക്ക് നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ വലിയകുഴി ഷാപ്പിന് സമീപമായിരുന്നു സംഭവം.  റോഡിൽ നിന്ന ദിലീപിനെ ഷാപ്പിൽ നിന്നും ഇറങ്ങി വന്ന പ്രതി അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഹെൽമെറ്റ് ദിലീപിന്റെ തലയിൽ അടിക്കുകയും അരയിൽ കരുതിയിരുന്ന കത്തികൊണ്ട് ഇടത് ഷോൾഡറിന്റെ താഴെ കുത്തുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Also Read: ഇന്ന് ശനി ദേവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ സമ്പത്ത്!

കരീലക്കുളങ്ങര എസ് എച്ച് ഒ എൻ സുനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ബജിത്ത് ലാൽ, ശ്രീകുമാർ, ഷാജി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ്, ശ്യാംകുമാർ, ലതി, സജിത്ത് കുമാർ, ഷാഫി സിപിഒ രതീഷ് എന്നിവരടങ്ങുന്ന സംഘംമാണ് പ്രതിയെ പിടികൂടിയത്.  അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News