Kothamangalam : കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് ഹൗസ് സർജനായ മനസയെ വെടിവെച്ച് കൊന്ന (Kothamangalam Dental Student Murder) കേസിൽ പിടികൂടിയ ബീഹാർ സ്വദേശികളെ ഇന്ന് എറണാകുളത്തെത്തിക്കും. മനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് രാഖിലിന് എത്തിച്ച കൊടുത്ത ആളുകളെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ബിഹാറിൽ നിന്ന് കേസിന്റെ ഭാഗമായി പിടികൂടിയ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരെയാണ് ഇന്ന് എറണാകുളത്ത് എത്തിക്കുന്നത്/\. ഇന്ന് വിമാന മാർഗമാണ് അവരെ എത്തിക്കുന്നത്. തുടർന്ന് നാളെ ഇരുവരെയും കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്ട്രെറ്റിന് മുന്നിൽ ഹാജരാക്കും.
ALSO READ: Kothamangalam Dental Student Murder : രഖിലിന് പിസ്റ്റൾ നൽകിയ ആളെ ബീഹാറിൽ നിന്ന് പിടികൂടി
രാഖിലിന് 35000 രൂപയ്ക്കാണ് തോക്ക് എത്തിച്ച് നൽകിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ബീഹാർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ കോതമംഗലം പൊലീസ് പിടികൂടിയത്. കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് നേടിയതിനെ തുടർന്നാണ് കേരളത്തിൽ എത്തിക്കുന്നത്. രാഖിലിനെ സോനുവിലേക്ക് എത്തിച്ചത് ഒരു യൂബർ ഡ്രൈവർ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇയ്യാൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.
ഇൻസ്റ്റഗ്രാമിൽ നിന്നാണ് രഖിലും മാനസയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഇടക്കുണ്ടായ പ്രശ്നങ്ങളിൽ ഇരവരും അകന്നു. പിന്നീട് രഖിൽ ശല്യം ചെയ്തുവെന്ന സംഭവത്തിൽ പിന്നീട് കണ്ണൂർ ഡി.വൈ.എസ്.പിയുടെ മധ്യസ്ഥതതയിൽ പ്രശ്നം പരിഹരിച്ചിരുന്നു. കൂടുതൽ പേർക്ക് കേസിൽ പങ്കുഡോയെന്ന പൊലീസ് അന്വേഷിച്ച് വരികെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy