Kothamangalam Dental Student Murder : രഖിലിന് പിസ്റ്റൾ നൽകിയ ആളെ ബീഹാറിൽ നിന്ന് പിടികൂടി

ബീഹാറിലെ മുൻഗർ ജില്ലയിലെ ഖപ്ര താര സ്വദേശിയായ സോനു കുമാർ മോദിയാണ് പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 08:03 AM IST
  • ബിഹാറിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.
  • കോതമംഗലം എസ്ഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
  • ബീഹാറിലെ മുൻഗർ ജില്ലയിലെ ഖപ്ര താര സ്വദേശിയായ സോനു കുമാർ മോദിയാണ് പിടിയിലായത്.
  • ബീഹാർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ കോതമംഗലം പൊലീസ് പിടികൂടിയത്.
Kothamangalam Dental Student Murder : രഖിലിന് പിസ്റ്റൾ നൽകിയ ആളെ ബീഹാറിൽ നിന്ന് പിടികൂടി

Kochi : കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് ഹൗസ് സർജനായ മനസയെ വെടിവെച്ച് കൊന്ന (Kothamangalam Dental Student Murder)  കേസിൽ പ്രതി രഖിലിന് പിസ്റ്റൾ നൽകിയ ആളെ പോലീസ് പിടികൂടി. ബിഹാറിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. കോതമംഗലം എസ്ഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ബീഹാറിലെ മുൻഗർ ജില്ലയിലെ ഖപ്ര താര സ്വദേശിയായ സോനു കുമാർ മോദിയാണ് പിടിയിലായത്. ബീഹാർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ കോതമംഗലം പൊലീസ് പിടികൂടിയത്.  കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

ALSO READ: Kothamangalam Dental Student Murder : രഖിൽ Pistol വാങ്ങിയത് ബിഹാറിൽ നിന്ന് തന്നെ, പൊലീസ് ബിഹാറിലേക്ക്

പ്രതിയെ മുൻഗർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് നേടിയിട്ടുണ്ട്. ഇയ്യാളെ ഉടൻ തന്നെ കേരളത്തിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. രാഖിലിനെ സോനുവിലേക്ക് എത്തിച്ചത് ഒരു യൂബർ ഡ്രൈവർ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇയ്യാൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

ALSO READ:  Kothamangalam Dental Student Murder: പിസ്റ്റൾ ശ്രേണികളിൽ അത്ര സുപരിചിതമല്ലാത്ത 7.62 എം.എം , ആദ്യകാല റഷ്യൻ നിർമ്മിത പിസ്റ്റൾ

നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. രഖിൽ അന്തർമുഖനായിരുന്നുവെന്നാണ് പോലീസിൻറെ കണ്ടെത്തൽ. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു രഖിലിൻറേതെന്നാണ് ബന്ധുക്കൾ പറയുന്നു. 

ALSO READ:  kothamangalam Manasa Murder: പ്ലൈവുഡ് വിൽപ്പനക്കാരനായി ഒളിച്ച് താമസിച്ച് രഖിൽ, ഉപയോഗിച്ചത് 7.62 എം.എം കാലിബറിലുള്ള പിസ്റ്റൾ

ഇൻസ്റ്റഗ്രാമിൽ നിന്നാണ് രഖിലും മാനസയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഇടക്കുണ്ടായ പ്രശ്നങ്ങളിൽ ഇരവരും അകന്നു. പിന്നീട് രഖിൽ ശല്യം ചെയ്തുവെന്ന സംഭവത്തിൽ പിന്നീട് കണ്ണൂർ ഡി.വൈ.എസ്.പിയുടെ മധ്യസ്ഥതതയിൽ പ്രശ്നം പരിഹരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News