തൃശ്ശൂർ: കൊടകരയിൽ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം (Hawala) തട്ടിയെടുത്ത സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പ്രതിയുടെ വീട്ടിൽ നിന്നും 23 ലക്ഷം രൂപ പിടികൂടി. തൃശ്ശൂരിലെ വേളൂക്കര സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്നുമാണ് 23 ലക്ഷം രൂപ പിടികൂടിയത്. കേസിലെ ഒമ്പതാം പ്രതിയാണ് ബാബു. ഇതുകൂടാതെ ആറ് ലക്ഷം രൂപയുടെ വായ്‌പ തിരിച്ചടച്ചതിന്റെ തെളിവുകളും ബാബുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തി.
ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പുലർച്ചെ നാലരയോടെ തൃശ്ശൂർ എറണാകുളം പാതയിൽ കൊടകരയിൽ വെച്ച് വ്യാജ അപകടമുണ്ടാക്കി (Accident) 25 ലക്ഷം രൂപയുണ്ടായിരുന്ന കാർ തട്ടികൊണ്ട് പോകുകയായിരുന്നു. കാറിന്റെ ഡ്രൈവറായ ഷംജിറാണ് പൊലീസിൽ പരാതി നൽകിയത്.
ALSO READ: കൊടകര കുഴൽപ്പണക്കേസ്; പരാതിക്കാരന്റെ ഡ്രൈവറുടെ സഹായിയാണ് വിവരം ചോർത്തിയതെന്ന് പൊലീസ്
കോഴിക്കോട്ടെ അബ്‌ദക്കാരിയായ ധർമ്മജന്റെതായിരുന്നു കാറും പണവും. സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ആണ് ധർമ്മജൻ പരാതി നൽകിയിരിക്കുന്നത്. കേസിലെ കൂടുതൽ വിവരങ്ങൾക്കായി ധർമജനെയും ഡ്രൈവറായ ഷംജിറിനെയും ചോദ്യം ചെയ്‌ത് വരികയാണ്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇരുവരെയും തൃശ്ശൂരിൽ (Thrissur) എത്തിക്കുകയും ചെയ്തിരുന്നു.
കാറിന്റെ ഡ്രൈവറായ ഷംജിർ താമസിച്ചിരുന്ന ഹോട്ടലിലെ വിവരങ്ങൾ, ഇവിടത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ തുടങ്ങിയവയെല്ലാം തന്നെ പൊലീസ് ഉദ്യോഗസ്ഥർ ശേഖരിച്ച് വരികയാണ്. ഷംജിറിന് കേസിലുള്ള ബന്ധത്തെ പറ്റി കൂടുതൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഷംജീറിനൊപ്പം കാറിൽ സഹായിയായി ഉണ്ടായിരുന്ന റഷീദാണ് വിവരങ്ങൾ അക്രമി സംഘത്തിന് ചോർത്തി നൽകിയത്.
ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ഒമ്പത് പേർ കസ്റ്റഡിയിൽ
ഷാജീറിനെയും റഷീദിനെയും പ്രതി ചേർക്കാനും സാധ്യതയുണ്ട്. കേസിൽ 7 പ്രതികളെ പോലീസ് (Police) അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതികൾ എല്ലാം തന്നെ കുഴൽപ്പണങ്ങൾ മാത്രം കവർച്ച ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ കാറിൽ 25 ലക്ഷത്തിൽ കൂടുതൽ തുക ഉണ്ടായിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ റഷീദ് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. കേസിൽ ആകെ 10 പ്രതികളാണ് ഉള്ളത്. കേസിൽ എന്തെങ്കിലും രാഷ്ടീബന്ധമുണ്ടോയെന്നും അന്വേഷിച്ച് വരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...