തൃശ്ശൂര്‍: Kodakara Hawala Case: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന് ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്.
മൊത്തം 200 സാക്ഷികളാണ് കേസിലുള്ളത് (Kodakara Hawala Case). കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരെയാണ്.
Also Read: Kodakara hawala case: കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് കവർച്ചാ സംഘം തട്ടിയെടുത്ത ഈ മൂന്നര കോടി രൂപ എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയിലാണ് സമര്‍പ്പിക്കുന്നത്.
ഇതിനിടയിൽ കവർച്ച ആകസ്മികമായി സംഭവിച്ചതല്ലെന്നും ഇത് മുൻകൂട്ടി നിശ്ചയിച്ച കൃത്യമായ പദ്ധതിയാണെന്ന് ഹൈക്കോടതി (High Court) കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. മാത്രമല്ല കേസിൽ പലതും ഇനിയും പുറത്തുവരാനുണ്ടെന്നും കേസ് പരിഗണിക്കവെ കോടതി വിലയിരുത്തിയിരുന്നു.
കൂടാതെ ഈ കുഴൽപ്പണത്തിന്റെ ഉറവിടം, ഇത്തരം ഇവിടെ എത്തിച്ചത്, എന്തിന് വേണ്ടി ഇതിനെക്കുറിച്ചൊക്കെ സമഗ്ര അന്വേഷണം വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേസിനാസ്പദമായ സംഭവം നടന്നത് ഏപ്രില്‍ മൂന്നിനാണ്. കൊടകര ദേശീയപാതയില്‍ (Kodakara Hawala Case) മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നെടുക്കുകയായിരുന്നു ഇതിൽ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...