ചെന്നൈ: തമിഴ്നാട്ടിൽ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനേയും കൊലപ്പെടുത്തി 17 കിലോ സ്വർണം കവർന്നു. മയിലാടും തുറൈ ജില്ലയിലെ സിർക്കഴിയിലാണ് സംഭവം.ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ (45), മകന് അഖില്‍ (28) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കവര്‍ച്ചക്കാര്‍ ഇരുക്കൂര്‍ ഗ്രാമത്തിലുണ്ടെന്ന മനസ്സിലാക്കിയ പോലീസ് സ്ഥലം വളയുകയായിരുന്നു തുടർന്ന് പോലീസും കവർച്ചാ സംഘവും തമ്മിൽ ശക്തമായ ഏറ്റമുട്ടൽ നടന്നു. ഇതിനിടയിൽ സംഘാംങ്ങളിലൊരുത്തൻ കൊല്ലപ്പെട്ടു.
ALSO READ: Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി
17 കിലോ സ്വര്‍ണാഭരണങ്ങളാണ് (Gold) സംഘം ധൻരാജിന്റെ വീട്ടിൽ നിന്നും കവർന്നത്. ധന്‍രാജിനും അഖിലിന്റെ ഭാര്യ നികിലയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരേയും സിര്ക്കഴിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറോടെയാണ് രാജസ്ഥാന്‍കാരായ കവര്‍ച്ചക്കാര്‍ ധന്‍രാജിന്റെ വീട്ടില്‍ കടക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണം കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
കവര്‍ച്ചാ സംഘത്തിലുള്ള രാജസ്ഥാൻ(Rajasthan) സ്വദേശികളായ മണിബാല്‍, മനീഷ്, രമേഷ് പ്രകാശ് എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ പോലീസ് പിടികൂടി.സംഘാങ്ങളിലൊരാളായ കര്ണരാം ഇവിടെനിന്നും കടന്നുകളഞ്ഞിരുന്നു. പിടികൂടിയ മൂന്നുപേരുമായി പോലീസ് സ്വര്‍ണം ഒളിപ്പിച്ച സ്ഥലത്തെത്തി. ഇവിടെവച്ച് പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ മണിബാല്‍ ശ്രമിച്ചു. പോലീസ് വെടിവയ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു. കൊള്ളക്കാരില്‍നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണവും രണ്ട് തോക്കുകളും(Rifles) പോലീസ് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ALSO READ: Goaയിൽ അയൽക്കാരിയുടെ ഉച്ചയുറക്കം തടസ്സപ്പെടുത്തി: പന്ത്രണ്ടുകാരന് ക്രൂര മർദ്ദനം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...