Andhra Crime: പെൺമക്കൾ പുനർജനിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കൾ മക്കളെ കൊന്നു

ഇളയ കുട്ടിയെ മൂർച്ചയുള്ള ശൂലം പോലെ എന്തോ കൊണ്ടും, മൂത്ത കുട്ടിയെ ഡംബെല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല.

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 04:36 PM IST

    മദനപ്പള്ളി ഗവ. ഡിഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറാണ് പുരുഷോത്തം നായിഡു.

    എംഎസ്‌സി മാത്തമാറ്റിക്സ് ഗോള്‍ഡ് മെഡലിസ്റ്റായ പദ്മജ ചിറ്റൂര്‍ ഐഐടി ടാലന്റ് സ്കൂളിലെ അധ്യാപികയാണ്.

    കലിയുഗം അവസാനിച്ച്‌ സത്യയുഗം പുലരുമ്പോൾ, തിങ്കളാഴ്ച രാവിലെ ഇരുവരും പുനര്‍ജീവിക്കുമെന്ന് മാതാപിതാക്കൾ വിശ്വസിച്ചു

Andhra Crime: പെൺമക്കൾ പുനർജനിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കൾ മക്കളെ കൊന്നു

വിജയവാഡ: മരിച്ചാലും തങ്ങളുടെ മക്കൾ പുനർജനിക്കുമെന്ന് പറഞ്ഞ് മക്കളെ കൊലപ്പെടുത്തിയ അധ്യാപക ദമ്പതികൾ അറസ്റ്റിൽ.ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. പുരുഷോത്തം നായിഡു ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദനപ്പള്ളി ഗവ. ഡിഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറാണ് പുരുഷോത്തം നായിഡു. എംഎസ്‌സി മാത്തമാറ്റിക്സ് ഗോള്‍ഡ് മെഡലിസ്റ്റായ പദ്മജ ചിറ്റൂര്‍ ഐഐടി ടാലന്റ് സ്കൂളിലെ അധ്യാപികയാണ്.

കലിയുഗം അവസാനിച്ച്‌ സത്യയുഗം പുലരുമ്പോൾ, തിങ്കളാഴ്ച രാവിലെ ഇരുവരും പുനര്‍ജീവിക്കുമെന്ന് അവകാശപ്പെട്ടാണ് മാതാവ് അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയത്. 

 

ALSO READ: Goaയിൽ അയൽക്കാരിയുടെ ഉച്ചയുറക്കം തടസ്സപ്പെടുത്തി: പന്ത്രണ്ടുകാരന് ക്രൂര മർദ്ദനം

 

ഇളയ കുട്ടിയെ മൂർച്ചയുള്ള ശൂലം പോലെ എന്തോ കൊണ്ടും, മൂത്ത കുട്ടിയെ ഡംബെല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല.ആദ്യം മുതൽ തന്നെ ഇവരുടെ പെരുമാറ്റങ്ങളിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി പ്രദേശ വാസികൾ പറയുന്നു. വേലക്കാരെ വീട്ടിനുള്ളില്‍ കയറ്റാറുണ്ടായിരുന്നില്ല. വീടിനു പുറത്ത് വൃത്തിയാക്കിയിട്ട് ജോലിക്കാര്‍ മടങ്ങിപ്പോകാറായിരുന്നു പതിവ്. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ്(Police) വീട്ടിലെത്തിയപ്പോള്‍ ആദ്യം ദമ്പതികൾ  തടഞ്ഞു. ഒരു ദിവസം തങ്ങള്‍ക്ക് നല്‍കണമെന്നും മക്കള്‍ പുനര്‍ജീവിക്കുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പൊലീസ് ബലം പ്രയോഗിച്ച്‌ അകത്തുകടന്നു. വീട്ടിനുള്ളിലെത്തിയപ്പോള്‍ പൊലീസ് കണ്ടത്. 

 

ALSO READ: Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

 

ചുവന്ന തുണിയില്‍ പൊതിഞ്ഞ പെണ്‍കുട്ടികളുടെ മൃതദേഹമാണ്.മൂത്തമകള്‍ അലേഖ്യ ഭോപ്പാലില്‍(bhopal) നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇളയ മകള്‍ സായി ദിവ്യ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്. ലോക്ക് ഡൗണിനേ തുടർന്ന് ഇരുവരും വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News