Murder Attempt: കോഴിക്കോട്: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: ട്രെയിനുകളിൽ കണ്ടെത്തുന്ന ആളൊഴിഞ്ഞ ബാഗുകൾ; വ്യാഴാഴ്ചയും പൊക്കി അഞ്ചര കിലോ
പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ദമ്പതികൾ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭർത്താവായ ജോജി വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് പാലാ പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇയാളെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.
പാലാ സ്റ്റേഷൻ എസ്എച്ച്ഓ ജോബിൻ ആന്റണി, എസ്ഐ ബിനു വി.എൽ, സി.പി.ഒ മാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ പിടിയിൽ!
ട്രെയിനില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റില്‍. പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിലെ അസി.പ്രൊഫസറായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പ്രമോദ് കുമാറാണ് അറസ്റ്റിലായത്. സംഭവം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്.
Also Read: Shani Dev Favourite Zodiac Sign: ശനി ദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർ പൊളിക്കും, നിങ്ങളും ഉണ്ടോ?
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്പര്‍ ഏറനാട് എക്‌സ്പ്രസില്‍ കുറ്റിപ്പുറത്തു നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. ട്രെയിന്‍ ഏതാണ്ട് തൃശൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രമോദ് കുമാർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് റെയില്‍വേ പോലീസ് പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ ഇന്നലെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.