കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർഥികൾ തിരുവനന്തപുരത്ത് പോലീസ് പിടിയിൽ

Ganja Seized : വിദ്യാർഥികൾ തമാസിക്കുന്ന വാടക വീട്ടിൽ വന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടത്തിലണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 11:57 PM IST
  • സംഘത്തിലെ ശ്രീജിത്ത് എന്ന ആൾ ഓടി രക്ഷപ്പെട്ടു.
  • തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് രണ്ടുപേരെ പിടികൂടുകയും കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർഥികൾ തിരുവനന്തപുരത്ത് പോലീസ് പിടിയിൽ

തിരുവനന്തപുരം: കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർഥികൾ പോലീസ് പിടിയിൽ. തിരുവനന്തപുരം വെളറടയിൽ വിദ്യാർഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇടുക്കി സ്വദേശികളായ അനന്തു, കൃസ്റ്റി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

 മുട്ടയ്ക്കോട് പോളിടെക്നിക് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും.സംശയം തോന്നിയ നാട്ടുകാർ വെള്ളറട പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു. നാട്ടുകാരെ കണ്ട് സംഘത്തിലെ ശ്രീജിത്ത് എന്ന ആൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് രണ്ടുപേരെ പിടികൂടുകയും കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ALSO READ : ബൈക്ക് ഓടിക്കാൻ നൽകിയില്ല; സുഹൃത്തിനെയും ഭാര്യയെയും തടഞ്ഞുനിർത്തി ബീയർ കുപ്പികൊണ്ട് ആക്രമിച്ചു; പ്രതി പിടിയിൽ

പ്രതികൾ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങൾ ആണ്. ഇവരെക്കുറിച്ച് വിശദമായ ഒരു അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News