കോട്ടയം : തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ യുവാക്കളിലൊരാൾ ഓക്കാനിച്ചതിന്റെ പേരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടിലിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് പേരെ വൈക്കം പോലീസ് പിടികൂടി. അറസ്റ്റിലായവരിൽ ഒരാൾ കാപ്പ് കേസ് പ്രതിയുമാണ്. വൈക്കം ഉല്ലലയിലെ തട്ടുകടയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. തട്ടുകടയിൽ അടിക്ക് ശേഷം ഇതെ സംഘം മറ്റൊരുടത്ത് വെച്ച് രണ്ട തവണ ഏറ്റുമുട്ടിയിരുന്നു.
തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആലത്തൂർ സ്വദേശികളിലൊരാൾ ഓക്കാനിച്ചപ്പോൾ എതിർ വിഭാഗത്തിലെ മറ്റൊരാൾ ചിരിച്ചതോടെ ഉണ്ടായ തർക്കമാണ് സംഘടനത്തിൽ കലാശിച്ചത്. യുവാക്കൾ ആയുധങ്ങളുമായാണ് ഏറ്റുമുട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു. തട്ടുകടയിലെ അടി പിടിക്കു ശേഷം സമീപത്തെ വീടിനും കാളീശ്വരം ക്ഷേത്രത്തിനു സമീപത്തായി വീണ്ടും അടിപിടിയുണ്ടായതായി പോലീസ് പറഞ്ഞു.
ALSO READ : Crime: മലയാറ്റൂരിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു
ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ആലത്തൂർ സ്വദേശികളായ കിരൺ ദാസ് (26) മനു പ്രസാദ് (33) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഘടനത്തിൽ ഏർപ്പെട്ട യുവാക്കളിൽ ചിലർ നിരവധി കേസുകളിൽ പ്രതിയാണ്. ഇതിൽ ഒരാൾക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം പോലീസ് അറസ്റ്റു ചെയ്ത തലയാഴം സ്വദേശികളായ അഗ്രേഷ് (27), രഞ്ജിത്ത് (34), ബിനോ (25), അനന്തു (26) ചേർത്തല സ്വദേശി അനന്തു (27) എന്നിവരെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ