മലപ്പുറത്ത് വീട് കുത്തിത്തുറന്ന് 30 പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന മൂന്നംഗ സംഘം പിടിയിൽ

ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. വെങ്ങാട് ഇല്ലിക്കോടില്‍ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 30 പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയുമാണ് പിടിയിലായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി കൊപ്ര ബിജുവും കൊല്ലം കടയ്ക്കല്‍ പ്രവീണും ആലുവ കുറ്റിനാംകുഴി സലീമും ചേര്‍ന്ന് കവര്‍ന്നത്.

Edited by - Zee Malayalam News Desk | Last Updated : Sep 15, 2022, 06:19 PM IST
  • മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
  • പഴുതടച്ച അന്വേഷണത്തിലൂടെയാണ് നൂറോളം മോഷണ കേസുകളിലെ പ്രതികള്‍ കൂടിയായ സംഘത്തെ പോലീസ് പിടികൂടിയത്.
  • ബാങ്ക് കവർച്ച ലക്ഷ്യം വച്ച് പ്രതികൾ ഓൺലൈൻവഴിയും മറ്റും വാങ്ങിയ ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വൻ ശേഖരവും പിടിച്ചെടുത്തു.
മലപ്പുറത്ത് വീട് കുത്തിത്തുറന്ന് 30 പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന മൂന്നംഗ സംഘം പിടിയിൽ

മലപ്പുറത്ത്: മലപ്പുറം ഇല്ലിക്കോടില്‍ വീട് കുത്തിത്തുറന്ന് 30 പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന മൂന്നംഗസംഘം പിടിയില്‍. അതിവിദഗ്ധമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്ര ബിജു എന്ന രാജേഷിനെയും സംഘത്തെയുമാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. വെങ്ങാട് ഇല്ലിക്കോടില്‍ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 30 പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയുമാണ് പിടിയിലായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി കൊപ്ര ബിജുവും കൊല്ലം കടയ്ക്കല്‍ പ്രവീണും ആലുവ കുറ്റിനാംകുഴി സലീമും ചേര്‍ന്ന് കവര്‍ന്നത്. 

Read Also: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി

പഴുതടച്ച അന്വേഷണത്തിലൂടെയാണ് നൂറോളം മോഷണ കേസുകളിലെ പ്രതികള്‍ കൂടിയായ സംഘത്തെ പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരുന്ന കൊപ്രബിജുവും കൂട്ടാളി കടക്കല്‍ പ്രവീണും മോഷണത്തിനുവേണ്ടിയാണ് ഒത്തുകൂടുന്നത്. 

ആലുവ പെരിങ്ങാലയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും ബിജുവിനെ പിടികൂടിയതും ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുള്ള വാടകവീട്ടില്‍ ഒളിവില്‍ താമസിച്ച് വരുന്ന കടക്കല്‍ പ്രവീണിനെ പിടികൂടാനായതും കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. 

Read Also: സ്ത്രീധന പീഡനം: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ!

വന്‍ ബാങ്ക് കവര്‍ച്ച ലക്ഷ്യം വച്ച് പ്രതികള്‍ ഇവ ഓണ്‍ലൈന്‍വഴിയും മറ്റും വാങ്ങി സംഭരിച്ച് വരികയായിരുന്നു. പ്രതികളെ പിടികൂടിയതോടെ അതിന് തടയിടാന്‍ പോലീസിനായി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News