Foreign Woman Murder: വിദേശ വനിതയുടെ കൊലപാതകം, നാല് വർഷത്തിന് ശേഷം വിധി- കേസിൻറെ നാൾ വഴി

Foreign Woman Murder Verdict: പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് യുവതി കോവളം ബീച്ചിൽ എത്തിയിരുന്നു

Written by - M.Arun | Last Updated : Dec 6, 2022, 12:20 PM IST
  • മാർച്ച് 23-ന് മരിച്ച വനിതയുടെ സഹോദരി മുഖ്യമന്ത്രിക്ക് പരാതി നൽകുന്നു
  • മെയ്-3-ന് കേസിലെ പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
  • പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് യുവതി കോവളം ബീച്ചിൽ എത്തിയിരുന്നു
Foreign Woman Murder: വിദേശ വനിതയുടെ കൊലപാതകം, നാല് വർഷത്തിന് ശേഷം വിധി- കേസിൻറെ നാൾ വഴി

നാല് വർഷത്തിന് ശേഷമാണ് കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ വിധി പ്രഖ്യാപിക്കുന്നത്. 2018 മാർച്ച്  പതിനാലിനാണ് രാവിലെ നടക്കാൻ പോയ യുവതിയെ കാണാതായത്. ഒരുമാസത്തിന് ശേഷം യുവതിയുടെ മൃതദേഹം  അഴുകിയ നിലയിൽ ചതുപ്പ് നിലത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കോവളം ബീച്ചിന് സമീപത്തായിരുന്നു ഇത്.

പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് യുവതി കോവളം ബീച്ചിൽ എത്തിയിരുന്നു. 40 വയസ്സുകാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികൾ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: Foreign Woman Murder: വിദേശ വനിതയുടെ കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം

മാർച്ച് 23-ന് മരിച്ച വനിതയുടെ  സഹോദരി മുഖ്യമന്ത്രിക്ക് പരാതി നൽകുന്നു. ഇതിന് പിന്നാലെ മാർച്ച് 28-ന് കേസിൽ ഡിജിപി പ്രത്യേക  അന്വേഷണ സംഘത്തെ രൂപീകരിച്ചു.ഏപ്രിൽ 20-ന് കേസിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി.  ഏപ്രിൽ 21-ന് കാട്ടിൽ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി മെയ്-2ന് അന്നത്തെ മുഖ്യമന്ത്രിയുമായി സഹോദരി കൂടിക്കാഴ്ച നടത്തി. മെയ്-3-ന് കേസിലെ പ്രധാന പ്രതികളായ ഉന്മേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

കൃത്യം ജൂൺ-1ന് കേസിലെ വിചാരണ കോടതിയിൽ ആരംഭിച്ചു. ഇതിനിടയിൽ പോലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകീയതോടെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഇത് ആഗസ്റ്റിലായിരുന്നു.2021 ഒക്ടോബറിൽ കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് കാണിച്ച് ലാത്വിയൻ എംബസി മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു.2022 ഡിസംബർ-6-ന് കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News