ഇടുക്കി: എസ് എഫ് ഐ പ്രവർകത്തകനും ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥിയുമായിരുന്ന ധീരജിൻറെ കൊലപാതകത്തിൽ നിഖിൽ പൈലി ഒഴികെ എല്ലാവർക്കും ജാമ്യം. പ്രതികളായ ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ,ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ എന്നിവർക്കാണ് ജാമ്യം
ഇടുക്കി ജില്ലാ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥൻറെ മുൻപിൽ ഹാജരാകണം.
2022 ജനുവരി 10-നാണ് കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ധീരജിന് കുത്തേറ്റത്. സംഭവത്തിൽ കോൺഗ്രസ്സ് പ്രവർത്തകനായ നിഖിൽ പൈലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ നിഖിൽ പൈലി കുറ്റ സമ്മതം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...