ഓർഡർ വൈകി, യുപിയിൽ റെസ്റ്റോറന്റ് ഉടമയെ Delivery Agent വെടിവെച്ചുകൊന്നു

Order വൈകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഗ്രേറ്റര്‍ നോയിഡയില്‍ സം സം ഫുഡ് ഡെലിവറി റെസ്റ്റോറന്റ് നടത്തിയിരുന്ന സുനില്‍ ആണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 06:22 PM IST
  • നോയിഡയിൽ ഹോട്ടൽ ഉടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊലപ്പെടുത്തി.
  • ഓര്‍ഡര്‍ വൈകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.
  • കൃത്യത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി ഇപ്പോള്‍ ഒളിവിലാണ്.
ഓർഡർ വൈകി, യുപിയിൽ റെസ്റ്റോറന്റ് ഉടമയെ Delivery Agent വെടിവെച്ചുകൊന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ (Greater Noida) റെസ്റ്റോറന്റ് ഉടമയെ സ്വിഗ്ഗി ഡെലിവറി ബോയ് (Swiggy Delivery Boy) വെടിവെച്ചു കൊലപ്പെടുത്തി. സെപ്റ്റംബർ 1 ബുധനാഴ്ചയാണ് സംഭവം. ഓര്‍ഡര്‍ (Order) വൈകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

റെസ്റ്റോറന്റിലെ ജോലിക്കാരനും ഡെലിവറി ബോയിയുമായുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉടമയ്ക്ക് നേരെ വെടിയുതിർത്തത്. ഗ്രേറ്റര്‍ നോയിഡയില്‍ സം സം ഫുഡ് ഡെലിവറി റെസ്റ്റോറന്റ് (Restaurant) നടത്തിയിരുന്ന സുനില്‍ എന്നയാളാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് (Police) തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Also Read: നെഞ്ചോട്‌ ചേര്‍ന്ന് കുഞ്ഞുവാവ, പുറത്ത് ഭക്ഷണപ്പൊതി, Super Mom രേഷ്മയുടെ ഭാവി ഭദ്രമാക്കാന്‍ ഇസാഫ് ​ഗ്രൂപ്പ് 

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: 

ചിക്കന്‍ ബിരിയാണിയുടെയും പുരി സബ്ജിയുടെയും ഓര്‍ഡര്‍ ലഭിച്ച സ്വിഗ്ഗി ഏജന്റ് അത് Collect ചെയ്യുന്നതിനായി ബുധനാഴ്ച പുലർച്ചെ 12.15ന് റെസ്റ്റോറന്റിൽ എത്തി. ഓർഡർ ചെയ്ത ചിക്കൻ ബിരിയാണി ജോലിക്കാരൻ ഉടൻ തന്നെ സ്വിഗ്ഗി ഏജന്റിന് കൈമാറി. എന്നാൽ രണ്ടാമത്തെ ഓര്‍ഡറായ പുരി സബ്ജി നൽകാൻ കുറച്ച് സമയമെടുക്കുമെന്ന് റെസ്റ്റോറന്റിലെ ജോലിക്കാരനായ നാരായണ്‍ ഡെലിവറി ബോയിയോട് പറഞ്ഞു. 

Also Read: ഫുഡ് ചാര്‍ട്ടില്‍ ഒന്നാമന്‍, ലോക്ക്ഡൌണിലും ബിരിയാണി സൂപ്പര്‍ ഹിറ്റ്‌!!

ഇതുകേട്ട ഡെലിവറി ബോയ് പ്രകോപിതനാകുകയും തൊഴിലാളിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമായതോടെ അത് പരിഹരിക്കാന്‍ എത്തിയതാണ് സുനില്‍. എന്നാൽ പ്രതി സുനിലിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സുനിലിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also Read: Corona crisis: 1100 ജീവനക്കാരെ സ്വിഗ്ഗി പിരിച്ചുവിടുന്നു 

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ (Witness) പറഞ്ഞതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ (CCTV) നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെ ഡെലിവറി ഏജന്റിനായുള്ള (Delivery Agent) തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് പോലീസ് (Police) പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News