രാജസ്ഥാൻ: ജോധ്പുരിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽവച്ച് ക്രൂര ബലാത്സംഗം. കാമുകനെ മർദിച്ച് അവശനിലയിലാക്കിയതിന് ശേഷമാണ് ഈ ക്രൂരത. അജ്മീറിൽനിന്നും ഒളിച്ചോടിയ കമിതാക്കളാണ് അക്രമത്തിന് ഇരയായത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് കോളജ് വിദ്യാര്‍ഥികളാണെന്നും ഇവരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. രാത്രി 10.30 ഓടെയാണ് അജ്മീറിൽനിന്ന് ശനിയാഴ്ച ഒളിച്ചോടിയ കമിതാക്കൾ ജോധ്പുരിലെത്തിയത്. അവിടെ മുറിയെടുക്കുന്നതിനായി ഒരു ഗസ്റ്റ് ഹൗസിലെത്തിയ ഇവർ ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് അവിടെ നിന്നും തിരിച്ചു പോവുകയായിരുന്നു.
അതിനുശേഷം ഇരുവരും ഗസ്റ്റ് ഹൗലിന്റെ പുറത്തു നിൽക്കുമ്പോൾ ആണ് പ്രതികളായ സമന്ദർ സിങ്ങ്, ധരംപാല്‍ സിങ്ങ്, ഭതം സിങ്ങ് എന്നിവർ ഇവർക്കരികിൽ എത്തിയത്. തുടർന്ന് അവർക്ക് താമസിക്കാനായി ഒരിടവും കഴിക്കാൻ ഭക്ഷണവും നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും കൂടെ കൂട്ടി. റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ പ്രതികൾ ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ ഇരുവരെയും ജോധ്പുരിലെ ജെഎൻവി യൂണിവേഴ്സിറ്റി ക്യാംപസിലെ ഹോക്കി മൈതാനത്ത് എത്തിക്കുകയും ഇവിടെവച്ച് യുവാവിനെ മർദ്ധിച്ച അവശനാക്കിയ ശേഷം അയാളുടെ മുന്നിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതികൾ അവിടെനിന്നു കടന്നുകളഞ്ഞു.
രാവിലെ ക്യാപസ് മൈതാനത്ത് നടക്കാൻ ഇറങ്ങിയവരാണ് പെൺകുട്ടിയുടെ കാമുകൻ പറഞ്ഞതിനനുസരിച്ച് പൊലീസിനെ വിളിച്ചുവരുത്തിയത്. തുടർന്ന് ഡോഗ് സ്ക്വാഡിന്റെയും ഫൊറൻസിക് വിഭാഗത്തിന്റെയും സഹായത്തോടെ പൊലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ട്രാക്ക് ചെയ്ത് മൂവരെയും ജോധ്പുരിലെ ഗണേഷ്പുരത്തുള്ള വീട്ടിൽ കണ്ടെത്തി. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികള്‍ വീണു പരുക്കേറ്റതായും സീനിയർ പൊലീസ് ഓഫിസർ അമൃത ദുഹാൻ അറിയിച്ചു. കൂടാതെ റൂം അവന്വേഷിച്ച് എത്തിയപ്പോൾ പെൺകുട്ടിയോട് മോശമായി പെരുമാറിയതിന്റെ പേരിൽ ഗസ്റ്റ് ഹൗസിലെ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് പോക്സോ, എസ്‌സി–എസ്ടി സംരക്ഷണ നിയമങ്ങളിലെ വകുപ്പുകൾ ചുമത്തിയാണ്. സംഭവത്തിലെ പ്രതികൾ കോളേജ് തിരഞ്ഞടുപ്പിൽ എബിവിപി വിദ്യാർഥി നേതാവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ALSO READ: ബന്ധുവായ പെൺകുട്ടിയുമായി പ്രണയം; പതിനെട്ടുകാരനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി തീകൊളുത്തി
എന്നാൽ പ്രതികൾക്ക് സംഘടനയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് എബിവിപി പ്രതികരിച്ചു. സംഘടനയുടെ പ്രതിഛായ തകർക്കാൻ മനഃപൂർവം കഥകളുണ്ടാക്കുകയാണെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്കു പിന്നിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയമായി കണക്കാക്കണമെന്നും ബിജെപി ആരോപിച്ചു. അതേസമയം പ്രതികൾ സമൂഹത്തിൽ എത്ര സ്വാധീനമുള്ളവരായാലും പെൺകുട്ടിക്ക് നീതി ലഭിക്കാനായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഗെലോട്ട് വ്യക്തമാക്കി. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എബിവിപിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും വ്യക്തമാത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...