Crime News: കോഴിക്കോട് രാസലഹരിയുമായി ദമ്പതികൾ പിടിയിൽ; 97 ഗ്രാം എംഡിഎംഎ പിടികൂടി

Drugs seized: വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ പിടികൂടി.

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 09:37 AM IST
  • ബംഗളൂരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്
  • സംശയം തോന്നാതിരിക്കാൻ മകനെയും ഒപ്പം കൂട്ടിയാണ് ലഹരികടത്താൻ ശ്രമിച്ചത്
  • ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Crime News: കോഴിക്കോട് രാസലഹരിയുമായി ദമ്പതികൾ പിടിയിൽ; 97 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട്: രാസലഹരിയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ പിടികൂടി.

ബംഗളൂരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും ഒപ്പം കൂട്ടിയാണ് ലഹരികടത്താൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോളേജിൽ നിന്ന് ടൂർ പോയ ബസിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പലടക്കം നാല് പേർക്കെതിരെ കേസ്

കൊല്ലം: കോളേജിൽ നിന്ന് ടൂർ പോയ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പലടക്കം നാല് പേർക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥർ ബസിൽ നിന്ന് 50 കുപ്പി ഗോവൻ മദ്യമാണ് കണ്ടെത്തിയത്.

സംഭവത്തിൽ പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത 50 കുപ്പി മദ്യവും പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ALSO READ: Crime News: പാറശ്ശാലയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; അഞ്ച് നിലവിളക്കുകളും കാണിക്കവഞ്ചിയിലെ പണവും കവർന്നു

കോളേജിൽ നിന്ന് ​ഗോവയിലേക്ക് ടൂർ പോയിരുന്നു. അവിടെ നിന്നും ബസിൽ മദ്യം കടത്താനാണ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശ്രമം നടന്നത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ  സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഗോവയിലേക്ക് ടൂർ പോയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News