തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്കിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. 2.23 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അവനവഞ്ചേരി ഭാഗത്ത് യുവാക്കളും വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ആറ്റിങ്ങൽ സർക്കിൾ ഓഫിസിലെ കൺട്രോൾ റൂം ടീമും എക്സൈസ് ഷാഡോ ടീമും ചേർന്നു അവനവഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ALSO READ: Marijuana Seized: തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട'; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതായും പ്രദേശത്ത് സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നതായും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിഎൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രിവൻഷൻ ഓഫീസമാരായ അനിൽകുമാർ, അശോക് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സുരേഷ് ബാബു, ആരോമൽ രാജ്, അക്ഷയ് സുരേഷ്, രതീഷ് മോഹൻ, വിപിൻ, സിവിൽ എക്സൈസ് ഓഫീസറായ മഞ്ജു വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...