Crime News: ദളിത് യുവതിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി; പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

Police constable Killed Women: ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് 25കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. 27കാരനായ പോലീസ് കോൺസ്റ്റബിൾ രാഘവേന്ദ്ര സിംഗ് വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 03:59 PM IST
  • ഞായറാഴ്ചയാണ് രാഘവേന്ദ്ര സിം​ഗിനെ അറസ്റ്റ് ചെയ്തത്
  • ഡിസംബ‌ർ 29ന് ആയിരുന്നു ആഗ്രയിൽ നിയമിതനായ പോലീസ് കോൺസ്റ്റ​ബിൾ രാഘവേന്ദ്ര സിം​ഗിന്റെ വാടക വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
Crime News: ദളിത് യുവതിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി; പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

ഉത്തർപ്രദേശ്: ദളിത് യുവതിയെ പോലീസ് കോൺ​സ്റ്റ​ബിൾ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് 25കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. 27കാരനായ പോലീസ് കോൺസ്റ്റബിൾ രാഘവേന്ദ്ര സിംഗ് വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പോലീസുകാരനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് രാഘവേന്ദ്ര സിം​ഗിനെ അറസ്റ്റ് ചെയ്തത്. ഡിസംബ‌ർ 29ന് ആയിരുന്നു ആഗ്രയിൽ നിയമിതനായ പോലീസ് കോൺസ്റ്റ​ബിൾ രാഘവേന്ദ്ര സിം​ഗിന്റെ വാടക വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടിയും പോലീസുകാരനും നേരത്തെ പരിചയമുള്ളവരാണ്. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് വരെ യുവതി കോൺ​സ്റ്റബളി​ന്റെ വാടക മുറി സന്ദർശിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. സം​ഭവം നടന്ന ദിവസം ​സ്റ്റേഷനിൽ നിന്ന് രാഘവേന്ദ്ര സിം​ഗ് നേരത്തെ ഇറങ്ങിയെന്നാണ് റിപ്പോർട്ട്.

കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ സുഹൃത്തുക്കളോട് ഇതേപ്പറ്റി പറഞ്ഞതായാണ് വിവരം. കോൺ​സ്റ്റബിൾ രാഘവേന്ദ്ര സിംഗ് ഝാൻസി സ്വദേശിയാണ്. കൊല്ലപ്പെട്ട യുവതിയും കോൺസ്റ്റബിളും ഒരുമിച്ച് നഴ്സിംഗ് ട്രെയിനിങ് ചെയ്തിട്ടുണ്ട്. ഈ കാലം മുതലുള്ള പരിചയമാണ് ഇരുവരും തമ്മിലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

ALSO READ: വയനാട്ടിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം

യുവതിയുടെ വീട്ടുകാർ രാഘവേന്ദ്രയുടെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയിരുന്നു. എന്നാൽ രാഘവേന്ദ്രയുടെ കുടുംബം ഈ ബന്ധം അം​ഗീകരിച്ചില്ല. എങ്കിലും ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നുവെന്നാണ് യുവതിയുടെ സഹോദരൻ പോലീസിനോട് വ്യക്തമാക്കിയത്. അടുത്തിടെ ആഗ്രയിലേക്ക് നിയമിതനായ രാഘവേന്ദ്ര സിംഗ് ബേലൻ​ഗജിലെ വാടക മുറിയിലാണ് താമസിച്ചിരുന്നത്.

ഗുരുഗ്രാമിലെ മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപത്തെ ദിവസമാണ് പോലീസുകാരന്റെ മുറിയിലെത്തിയതെന്നാണ് വിവരം. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് രാഘവേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News