Kidnap Attempt: സ്കൂളിൽ പോകും വഴി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കണ്ണൂരിൽ

കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് കാറിലെത്തിയ നാലം​ഗ സംഘം പെൺകുട്ടിയെ കാറിലേക്ക് വലിച്ച് കയറ്റാൻ നോക്കിയെങ്കിലും കുതറിയോടിയ കുട്ടി രക്ഷപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 12:57 PM IST
  • കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു.
  • അതേസമയം ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല.
  • എതിർ ദിശയിൽ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാർ തിരികെ പോയെന്നുമാണ് നാട്ടുകാർ പറയുന്നത്.
Kidnap Attempt: സ്കൂളിൽ പോകും വഴി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കണ്ണൂരിൽ

കണ്ണൂർ: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പെൺകുട്ടി സ്കൂളിൽ പോകും വഴിയാണ് സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ച് കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുട്ടി കുതറി മാറുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.

കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് സംഭവം. സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ കാറിലുണ്ടായിരുന്ന നാല് പേർ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. അതേസമയം ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിർ ദിശയിൽ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാർ തിരികെ പോയെന്നുമാണ് നാട്ടുകാർ പറയുന്നത്.

Also Read: ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ പുറത്ത്, പ്രതി അറസ്റ്റിൽ ഉണ്ട്.

പേടിച്ചോടിയ പെൺകുട്ടിയെ സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിന് മുൻപും പ്രദേശത്ത് സ്കൂളിലേക്ക് പോയ കുട്ടിയെ ഒമ്നി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ കുട്ടി അന്നും രക്ഷപ്പെട്ടു. മൂന്ന് ദിവസം മുൻപ് ഒരു ആൺകുട്ടിയെ കക്കാട് നിന്ന് കാണാതായ സംഭവവും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News