കോയമ്പത്തൂർ: മോഷ്ടിച്ച ബൈക്ക് കേടായപ്പോൾ സഹായം അഭ്യർത്ഥിച്ച് കളളൻ എത്തിയത് ഉടമയുടെ അടുത്ത്. കേൾക്കുമ്പോൾ രസകരമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. കോയമ്പത്തൂർ സൂലൂർ സ്വദേശി മുരുകന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച ബൈക്കാണ് ഉടമയുടെ കയ്യിൽ തിരികെയെത്തിയത്. തൊട്ടിപാളയം സ്വദേശിയായ ബാലസുബ്രഹ്മണ്യം എന്ന ആളാണ് മോഷണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കോടതി
കോഴിവളർത്തു കേന്ദ്രത്തിലെ മാനേജരായ മുരുകൻ തന്റെ ബൈക്ക് നഷ്ടപ്പെട്ടുവെന്ന് പരാതി നൽകാനായി കരുമത്തംപട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. കുറുമ്പപാളയം എത്തിയപ്പോൾ ഒരു വർക്ക് ഷോപ്പിനുമുന്നിൽ നല്ല പരിചയമുള്ള ബൈക്ക് കണ്ടത്. അടുത്തു ചെന്നപ്പോൾ മനസിലായി അത് തന്റെ ബൈക്ക് ആണെന്ന്. ബൈക്കിനടുത്ത് ചെന്നപ്പോൾ അതിന്റെ അടുത്ത നിന്ന ബാലസുബ്രഹ്മണ്യൻ വാഹനം കേടായിപ്പോയിയെന്നും വർക്ക് ഷോപ്പ് എപ്പോൾ തുറക്കുമെന്നും മുരുകനോട് ചോദിച്ചു.
Also Read: നടുറോഡിൽ നൃത്തം ചെയ്ത് തമിഴ് ടിവി അവതാരക പ്രിയങ്ക ദേശ്പാണ്ഡെ, വീഡിയോ വൈറൽ
ഇതിനെ തുടർന്ന് മോഷ്ടാവും ഉടമയും തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും ആയതോടെ നാട്ടുകാർ ഇടപെട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണ വിവരം ഉടമ നാട്ടുകാരോട് വ്യക്തമാക്കിയപ്പോൾ കാര്യം മനസിലാക്കിയ അവർ സ്ഥലത്ത് പോലീസ് എത്തുന്നത് വരെ പ്രതിയെ കെട്ടിയിടുകയായിരുന്നു. ശേഷം എത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പീളമേട്, ശിങ്കാനല്ലൂർ, ആർ എസ് പുരം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലായി നിലവിൽ 18 മോഷണക്കേസുകൾ പ്രതിക്കെതിരെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...