പട്ന: ബിഹാറിലെ പട്നയിൽ പതിഞ്ചുകാരിയെ പിന്നിൽ നിന്ന് വെടിവെച്ച് വീഴ്ത്തി യുവാവ്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതൻ പെൺകുട്ടിയെ പിന്നിൽനിന്നും വെടിവെച്ചു വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പിൻകഴുത്തിനു വെടിയേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പട്നയിലെ സിപാറ പ്രദേശത്താണ് അക്രമം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം.
Bihar| A vegetable vendor’s daughter shot yesterday in Indrapuri locality of Sipara area of Beur PS in Patna. Injured girl who was shot in the neck is undergoing treatment in a private hospital. Matter is being said to be a love affair: Patna Police
(Visuals: CCTV footage) pic.twitter.com/kHbddcU2L1
— ANI (@ANI) August 18, 2022
പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് തിരിയുന്ന പെൺകുട്ടി അക്രമിയെ മറികടന്ന് മുന്നോട്ട് നടക്കുന്നതായി വീഡിയോയിൽ കാണാം. പെൺകുട്ടി ഇയാൾക്ക് മുന്നിലെത്തിയതിന് തൊട്ടടുത്ത നിമിഷം സഞ്ചിയിൽ നിന്ന് തോക്കെടുത്ത് ഇയാൾ വെടിയുതിർക്കുന്നത് കാണാം. പെൺകുട്ടി മുന്നിലേക്ക് വീഴുന്നതും അക്രമി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...