Crime: പെൺകുഞ്ഞുങ്ങളെ ആഴ്ചകളോളം ക്രൂരമായി മർദ്ദിച്ചു; രക്ഷിതാവും ബന്ധുവും കസ്റ്റഡിയിൽ

Girl children brutally beaten: കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പതിനൊന്നര മുതൽ പുലർച്ചെ ഒന്നര വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ടതായി സമീപവാസികൾ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 2, 2023, 08:24 PM IST
  • നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണ് സംഭവം ഉണ്ടായത്.
  • കുട്ടികളുടെ നിലവിളിയും മുതിർന്നവരുടെ അട്ടഹാസവും കേട്ട പ്രദേശവാസികൾ ആശാ വർക്കറെ വിവരം അറിയിച്ചു.
  • പരിശോധനയിൽ രണ്ട് കുട്ടികൾക്കും ദേഹമാസകലം മുറിവേറ്റതായി കണ്ടെത്തി.
Crime: പെൺകുഞ്ഞുങ്ങളെ ആഴ്ചകളോളം ക്രൂരമായി മർദ്ദിച്ചു; രക്ഷിതാവും ബന്ധുവും കസ്റ്റഡിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് കുട്ടികളെ ബന്ധു ക്രൂരമായി മർദിച്ചു. അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുഞ്ഞുങ്ങൾക്കാണ് ആഴ്ചകളായി മർദ്ദനമേറ്റത്. അഞ്ച് വയസുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും ഉണ്ട്. 14 ചതവുകളും മുറിവുകളുമാണ് ഏഴ് വയസുകാരിയുടെ ശരീരത്തിൽ കണ്ടെത്തിയത്. കുട്ടികളുടെ രക്ഷിതാവിനെയും ബന്ധുവിനെയും നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ എടുത്തു.  

നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പതിനൊന്നര മുതൽ പുലർച്ചെ ഒന്നര വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ അട്ടഹാസവും കേട്ട പ്രദേശവാസികൾ ആശാ വർക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശാ വർക്കറും ആരോഗ്യ പ്രവർത്തകരും ചേർന്ന് കുട്ടികളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ രണ്ട്  കുട്ടികൾക്കും ദേഹമാസകലം മുറിവേറ്റതായി കണ്ടെത്തി.

ALSO READ: മുൻ വൈരാഗ്യം; വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ 4 പേർ അറസ്റ്റിൽ 

പട്ടം കോളനി മെഡിക്കൽ ഓഫീസർ നെടുങ്കണ്ടം പോലീസിനെ വിവരം അറിയിച്ചതോടെ നെടുങ്കണ്ടം എസ്ഐ ടി.എസ് ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ ബന്ധുവിനെയും രക്ഷിതാവിനെയും കസ്റ്റഡിയിലെടുത്തു. ഏതാനും നാളുകളായി കുട്ടികളും മാതാപിതാക്കളും ബന്ധുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. 

അരുവിക്കരയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർതൃമാതാവും പിതാവും അറസ്റ്റിൽ

തിരുവനന്തപുരം : ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മനുവിന്റെ പിതാവിനെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശികളായ മൻമദൻ (78) ഭാര്യ വിജയ (71) എന്നിവരെയാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഭർത്താവ് മനുവാണ് കേസിലെ ഒന്നാം പ്രതി.

ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് അരുവിക്കര കാച്ചാണി സ്വദേശിനി 29കാരിയായ അനുപ്രിയായാണ് വാടക വീട്ടിൽ ആത്മഹത്യ ചെയ്തത്. ഏപ്രിൽ 11നാണ് അനുപ്രിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് അനുപ്രിയയും മനുവും വിവാഹിതരായത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് അനുപ്രിയ ജീവനൊടുക്കിയത്. ഗർഭം അലസിയതിൻ്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തന്നെ സമ്മർദ്ദത്തിലാഴ്ത്തിയെന്നാണ് യുവതിയുടെ  അത്മഹത്യക്കുറിപ്പിൽ പറയുന്നത്. 

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം മുകളിലെ മുറിയിൽ പോയ അനുപ്രിയ വൈകുന്നേരമായിട്ടും താഴേയ്ക്ക് വരാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കെതിരെയും പരാതിയുമായി അനുപ്രിയയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News