ചന്ദ്രൻ മേടം രാശിയിലേക്ക് പ്രവേശിക്കാൻ നിൽക്കുന്ന സമയമാണിത്. ഇപ്പോൾ കാർത്തിക പൂർണിമയാണ്. ചന്ദ്രൻ മേടം രാശിയിലേക്ക് നീങ്ങുമ്പോൾ അത് വിവിധ രാശികൾക്ക് ധനയോഗം ഉണ്ടാക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാർക്കാണ് ഈ കാലയളവിൽ ഏറ്റവുമധികം സൗഭാഗ്യങ്ങൾ ലഭിക്കുക. ജിവിതത്തിൽ സന്തോഷം നിറയും. ധാരാളം പണം സമ്പാദിക്കാൻ സാധ്യതയുണ്ട്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസുകാർക്കും നല്ല സമയമാണിത്.
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസുകാർക്ക് ലാഭം നേടാനാകും. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും.
ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. വിവിധ മേഖലകളിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാകും. സ്വന്തം കഴിവ് കൊണ്ട് ജീവിതത്തിൽ ഉയരും. ജോലിയിൽ പേരും പ്രശസ്തിയുമുണ്ടാകും.
കന്നി രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടമുണ്ടാക്കാൻ സാധിക്കും. ബിസിനസിൽ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം നേടാനാകും.
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കും. പുതിയ സ്ഥലം വാങ്ങാൻ അവസരമുണ്ടാകും. ലാഭകരമായ പല ബിസിനസ്സിലും പങ്കാളിയാകാന്‍ സാധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.