Vijay Babu Audio: ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല; വിജയ് ബാബുവിൻറെ ഓഡിയോ ക്ലിപ്പ്‌

എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 10:15 PM IST
  • മുന്നോട്ട് പോയാൽ താൻ മരിക്കുമെന്നും വിജയ് ബാബു പറയുന്നു
  • പോലീസിനും മീഡിയക്കും ഇത് സെലിബ്രേറ്റ് ചെയ്യാൻ ഇട്ട് കൊടുക്കരുതെന്നും പറയുന്നു
  • എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണെന്നും പറയുന്നു
Vijay Babu Audio: ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല; വിജയ് ബാബുവിൻറെ ഓഡിയോ ക്ലിപ്പ്‌

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ പരാതിക്കാരിയുടെ ബന്ധുവുമായുള്ള വിജയ് ബാബുവിൻറെ ഓഡിയോ ക്ലിപ്പ്‌ പുറത്ത്. കേസുമായി മുന്നോട്ട് പോയാൽ താൻ മരിക്കുമെന്നും  പോലീസിനും മീഡിയക്കും ഇത് സെലിബ്രേറ്റ് ചെയ്യാൻ ഇട്ട് കൊടുക്കരുതെന്നും വിജയ് ബാബു ഫോണില്‍ പറയുന്നു.

ഓഡിയോ ക്ലിപ്പിൻറെ പൂർണ രൂപം

“ഞാന്‍ പറയുന്നത് അഞ്ച് മിനിറ്റ് കേള്‍ക്കണം. ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം…ഞാനീ കുട്ടിക്ക് നല്ലത് മാത്രമെ ചെയ്തിട്ടുള്ളു.

ALSO READ: Vijay Babu Case : വിജയ് ബാബു ബലാത്സംഗ കേസ്; അതിജീവിതക്ക് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരം, ഡബ്ല്യുസിസി

എനിക്ക് മനസിലായി, ഞാന്‍ ട്രിഗര്‍ ചെയ്തു. അത് സത്യമാണ്. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പ് പറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവള്‍ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ, പക്ഷേ, ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്. ഞാന്‍ ട്രിഗര്‍ ചെയ്തു, സമ്മതിച്ചു. അതിന് സൊലൂഷന്‍ ഇല്ലേ. അതിന് പോലീസ് കേസാണോ, നാളെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ…” എന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നു

അതേസമയം എന്ത് സംഭവിച്ചാലും പ്രകോപിതരാകില്ലെന്നും. കോടതിയുടെ നിർദ്ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും വിജയ് ബാബു തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു എന്നും വിജയ് ബാബു പോസ്റ്റിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News