Work From Home : എല്ലവരേയും തിരിച്ച് വിളിച്ച് കമ്പനികൾ ; വർക്ക് ഫ്രം ഹോം കാലങ്ങൾക്ക് ഇനി അവസാനം

എന്നാൽ ഇൻഫോസിസും കൊഗ്നിസെന്റും തങ്ങളുടെ ജീവനക്കാരെ ഘട്ടംഘട്ടമായി തിരകെ ഓഫീസിലേക്കെത്തിക്കുന്ന നടപടിക്രമങ്ങൾ തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 09:34 PM IST
  • നിരവിധി കമ്പനികൾ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്.
  • അതേസമയം ചില കമ്പനികൾ തങ്ങളുടെ ജീവനക്കാരെ നിർബന്ധിച്ച് തിരിച്ച് ഓഫീസിലേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്നമില്ല.
  • ടാറ്റാ കൺസൾട്ടൻസി സർവീസും എച്ച്സിഎല്ലും തങ്ങൾ നിലവിൽ തുടരുന്ന ഹൈബ്രിഡ് തലത്തിലുള്ള ജോലി സംവിധാനം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • എന്നാൽ ഇൻഫോസിസും കൊഗ്നിസെന്റും തങ്ങളുടെ ജീവനക്കാരെ ഘട്ടംഘട്ടമായി തിരകെ ഓഫീസിലേക്കെത്തിക്കുന്ന നടപടിക്രമങ്ങൾ തുടരുകയാണ്.
Work From Home : എല്ലവരേയും തിരിച്ച് വിളിച്ച് കമ്പനികൾ ; വർക്ക് ഫ്രം ഹോം കാലങ്ങൾക്ക് ഇനി അവസാനം

ന്യൂ ഡൽഹി : സമ്പൂർണ വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാൻ ഒരുങ്ങി ടെക് കമ്പനികൾ. നിരവിധി കമ്പനികൾ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. അതേസമയം ചില കമ്പനികൾ തങ്ങളുടെ ജീവനക്കാരെ നിർബന്ധിച്ച് തിരിച്ച് ഓഫീസിലേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്നമില്ല.

ന്യൂസ് 18 റിപ്പോർട്ട് പ്രകാരം ടാറ്റാ കൺസൾട്ടൻസി സർവീസും എച്ച്സിഎല്ലും തങ്ങൾ നിലവിൽ തുടരുന്ന ഹൈബ്രിഡ് തലത്തിലുള്ള ജോലി സംവിധാനം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇൻഫോസിസും കൊഗ്നിസെന്റും തങ്ങളുടെ ജീവനക്കാരെ ഘട്ടംഘട്ടമായി തിരകെ ഓഫീസിലേക്കെത്തിക്കുന്ന നടപടിക്രമങ്ങൾ തുടരുകയാണ്.

ALSO READ : Work From Home : വർക്ക് ഫ്രം ഹോം കാലം കഴിയുന്നു; ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ച് ഐടി കമ്പനികൾ

TCS

നിലവിൽ ആഗോളത്തലത്തിലുള്ള കോവിഡ് സ്ഥിതി ഭേദപ്പെട്ട നിലയിലെത്തിട്ടുണ്ടെന്നും തങ്ങളുടെ ഭൂരിഭാഗം ജീവനക്കാരും അവരുടെ കുടുബാംഗങ്ങളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുമാണ്. കമ്പനി ഓഫീസിലും വീട്ടിലും നിന്ന് ജോലി ചെയ്യാൻ സാധിക്കുന്നത് പോലെ ഹൈബ്രിഡ് തലത്തിൽ പ്രവർത്തിക്കാൻ തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് ടാറ്റാ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിക്കുന്നത്.  

എന്നിരുന്നാലും ടാറ്റാ തങ്ങളുടെ ജീവനക്കാരോട് തിരികെ ഓഫീസിലേക്കെത്താനാണ് നിർബന്ധപൂർവ്വമല്ലാതെ നിർദേശം നൽകുന്നത്. പക്ഷെ സീനിയർ മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാർ നിർബന്ധമായും ഓഫീസിലെത്തിയിരിക്കണമെന്നാണ് കമ്പനിയുടെ നിർദേശം. 

ALSO READ : Vastu Tips: Work From Home സമയത്ത് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെ? കാരണം vastu dosh ആയിരിക്കും

HCL

എച്ച്സിഎൽ ആകട്ടെ തങ്ങളുടെ ക്ലൈൻസിന്റേയും മറ്റും ആവശ്യപ്രകാരം ജീവനക്കാരെ ഓഫീസിലേക്ക് തിരികെയെത്തിക്കാൻ താൽപര്യം അറിയിക്കുന്നത്. പക്ഷെ ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകികൊണ്ട് നിലവിലുള്ള വർക്ക് ഫ്രം ഹോം സംവിധാനം തുടരുകയാണെന്നാണ് എച്ച്സിഎല്ലിനെ ഉദ്ദരിച്ചുകൊണ്ട് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.

ഇൻഫോസിസ്

അതേസമയം ഇൻഫോസിസ് തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്കെത്തിക്കുന്നതിനുള്ള നടപടിയിൽ അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിലെത്തി ജോലി ചെയ്യാനും ജീവനക്കാരോട് നിർദേശം നൽകിട്ടുണ്ട്. 

ALSO READ : Remote Working Destinations : കശ്മീർ മുതൽ കന്യാകുമാരി വരെ വർക്കേഷന് പറ്റിയ അടിപൊളി സ്ഥലങ്ങൾ

എന്നാൽ തങ്ങളുടെ 40-50 ശതമാനം ജീവനക്കാർ ഇപ്പോഴും വർക്ക് ഫ്രം ഹോമിൽ തന്നെ തുടരുകയാണ്. ഓരോരോ ഘട്ടങ്ങളിലായി അവരെയെല്ലാം തിരികെ ഓഫീസിലേക്കെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് എൻഫോസിസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എച്ച്ആർ ഹെഡുമായ റിച്ചാർഡ് ലോബോ പറയുന്നുത്. 

കൊഗ്നിസെന്റ്

ഇൻഫോസിസിനെ പോലെ തന്നെയാണ് കൊഗ്നിസെന്റും തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. ഘട്ടംഘട്ടമായി വർക്ക് ഫ്രം ജീവനക്കാരുടെ എണ്ണം കുറച്ച ഓഫീസ് സാധാരണ തലത്തിലേക്കെത്തിക്കാനാണ് കൊഗ്നിസെന്റും ശ്രമിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News