Post Office Savings: ഇത്രയും സേവിങ്ങ്സ്സ് പദ്ധതികൾ പോസ്റ്റോഫീസിനുണ്ട്, ഇപ്പോൾ നിക്ഷേപിക്കാം

 നിങ്ങൾക്ക് സമ്പാദ്യം മാത്രമല്ല മികച്ച വരുമാനവും ഇനി നികുതി ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 11:53 AM IST
  • 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്കും മികച്ച വരുമാവം
  • പെൺമക്കളുള്ള മാതാപിതാക്കൾക്ക് സമ്പാദ്യ പദ്ധതി
  • നിക്ഷേപകർക്ക് 1 വർഷം, 2 വർഷം, 3 വർഷം അല്ലെങ്കിൽ 5 വർഷത്തേക്ക് ഫണ്ട് നിക്ഷേപിക്കാൻ പറ്റുന്ന പ്ലാനുകളും
Post Office Savings: ഇത്രയും സേവിങ്ങ്സ്സ് പദ്ധതികൾ പോസ്റ്റോഫീസിനുണ്ട്, ഇപ്പോൾ നിക്ഷേപിക്കാം

പണം ലാഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും തങ്ങളുടെ ശരിയായ സേവിംഗ്സ് പ്ലാൻ തിരഞ്ഞെടുക്കാൻ എപ്പോഴും പാടുപെടുകയാണ്. പോസ്റ്റ് ഓഫീസിൽ അവർക്കായി മികച്ച സമ്പാദ്യ പദ്ധതികളുണ്ട്. നിങ്ങൾക്ക് സമ്പാദ്യം മാത്രമല്ല മികച്ച വരുമാനവും ഇനി നികുതി ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.

സുകന്യ സമൃതി യോജന

സുകന്യ സമൃതി യോജനയിൽ നിങ്ങൾ നിക്ഷേപിച്ച തുകയ്ക്ക് പരമാവധി 8 ശതമാനം വാർഷിക പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 10 വയസ്സ് വരെ പ്രായമുള്ള പെൺ കുട്ടികൾക്കായി വ്യക്തികൾക്ക് അക്കൗണ്ട് തുറക്കാം എന്നതാണ് പ്രത്യേകത. കുട്ടിക്ക് നിശ്ചിത വയസ്സാകുമ്പോഴോ അല്ലെങ്കിൽ പ്ലാൻ കാലാവധി പൂർത്തിയാകുമ്പോഴോ പണം പിൻവലിക്കാം.

ദേശീയ സമ്പാദ്യ പദ്ധതി

ദേശീയ സേവിംഗ്സ് സ്കീം വഴി നിക്ഷേപകർക്ക് 7.7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിന് കീഴിൽ കുറഞ്ഞത് 100 രൂപ നിക്ഷേപവും പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപവും അനുവദനീയമാണ്. ഇതൊരു മികച്ച പ്ലാനാണ്

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)

60 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികളെ ഒരു പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുറക്കുന്നതിനും അവരുടെ നിക്ഷേപങ്ങൾക്ക് 8.2 ശതമാനം പലിശ ലഭിക്കുന്നതുമായ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം SCSS. ഇതും മികച്ച പദ്ധതികളിലൊന്നാണ്.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിക്ഷേപകർക്ക് 1 വർഷം, 2 വർഷം, 3 വർഷം അല്ലെങ്കിൽ 5 വർഷത്തേക്ക് ഫണ്ട് നിക്ഷേപിക്കാൻ പറ്റുന്നവയാണ്. ഇതിൽ കുറഞ്ഞത് 1 വർഷത്തെ ടേം ഡെപ്പോസിറ്റുകൾക്ക് 7.5 ശതമാനം ശ്രദ്ധേയമായ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം (RD)

5 വർഷമാണ് ഇതിൻറെ കാലാവധി.പ്ലാനിൽ വ്യക്തിഗത അക്കൗണ്ടുകൾക്കും ജോയിന്റ് അക്കൗണ്ടുകൾക്കും നിലവിലെ പലിശ നിരക്ക് 6.20% ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതും താരതമ്യേനെ മികച്ച നിക്ഷേപ പദ്ധതികളിലൊന്നാണ്.

Trending News