SBI FD Scheme: ഈ സ്ഥിര നിക്ഷേപ പദ്ധതിയിലെ തുക ATM വഴിയും പിന്‍വലിക്കാം..!! അറിയാം MOD സ്കീമിന്‍റെ പ്രത്യേകതകള്‍

ഇന്നും ആളുകൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നായി  സ്ഥിര നിക്ഷേപത്തെ കാണുന്നു.  കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിര നിക്ഷേപങ്ങൾക്ക് ( Fixed Depposit) പലിശ കുറവാണ് എങ്കിലും ആളുകൾ ഭാവിയിലേക്കുള്ള സുരക്ഷിത സമ്പാദ്യമായി  സ്ഥിര നിക്ഷേപങ്ങളെയാണ് ഇന്നും കാണുന്നതും ആശ്രയിക്കുന്നതും. 

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 05:31 PM IST
  • ഈ എസ്ബിഐ സ്ഥിര നിക്ഷേപം (Fixed Deposit) ഉപഭോക്താക്കളെ എടിഎം വഴി പണം പിൻവലിക്കാനോ എപ്പോൾ വേണമെങ്കിലും തുക പരിശോധിക്കാനോ അനുവദിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യകത,
SBI FD Scheme: ഈ സ്ഥിര നിക്ഷേപ പദ്ധതിയിലെ തുക ATM വഴിയും പിന്‍വലിക്കാം..!! അറിയാം MOD സ്കീമിന്‍റെ പ്രത്യേകതകള്‍

SBI FD Scheme: ഇന്നും ആളുകൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നായി  സ്ഥിര നിക്ഷേപത്തെ കാണുന്നു.  കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിര നിക്ഷേപങ്ങൾക്ക് ( Fixed Depposit) പലിശ കുറവാണ് എങ്കിലും ആളുകൾ ഭാവിയിലേക്കുള്ള സുരക്ഷിത സമ്പാദ്യമായി  സ്ഥിര നിക്ഷേപങ്ങളെയാണ് ഇന്നും കാണുന്നതും ആശ്രയിക്കുന്നതും. 

നമുക്കറിയാം,  സ്ഥിര നിക്ഷേപങ്ങൾക്ക് റിസ്ക് കുറവാണ്. എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. കാലാവധി പൂർത്തിയാകും മുൻപ് പിൻവലിച്ചാൽ ബാങ്ക് പിഴ ഈടാക്കും എങ്കിലും  സുരക്ഷിതമായി തുക ഉപഭോക്താക്കൾക്ക്   ലഭിക്കും. 

Also Read:  Bank Holiday: നവംബർ 8ന് ഗുരുനാനാക്ക് ജയന്തി, ഏതൊക്കെ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല?

നിക്ഷേപങ്ങൾ കാലാവധി പൂര്‍ത്തിയായി അവസാനിപ്പിക്കുമ്പോൾ പണം  ഉപഭോക്താക്കളുടെ സേവിംഗ്‌സ്  അക്കൗണ്ടിൽ ആണ് എത്തുന്നത്. സേവിംഗ്‌സ്  അക്കൗണ്ട്  ഇല്ലാത്ത പക്ഷം ബാങ്ക് DD നൽകുകയാണ് പതിവ്. 

എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക  നിക്ഷേപ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI അവതരിപ്പിച്ചിരിയ്ക്കുകയാണ്. അതായത്,  ഈ FD സ്‌കീം ഉപഭോക്താക്കളെ എപ്പോൾ വേണമെങ്കിലും പിഴയടയ്ക്കാതെ  പണം പിൻവലിക്കാൻ അനുവദിക്കുന്നു. കൂടാതെ,  ഈ പണം ATM വഴിയോ ചെക്ക് മുഖാന്തിരമോ കൈപ്പറ്റാൻ സാധിക്കും. 

ബാങ്ക്  അവതരിപ്പിച്ചിരിയ്ക്കുന്ന ഈ അടിപൊളി എഫ്ഡി സ്‌കീം ആണ്  എസ്‌ബിഐ മൾട്ടി ഓപ്‌ഷൻ ഡെപ്പോസിറ്റ് സ്‌കീം.  (SBI Multi Option Deposit Scheme - MOD) ഈ പദ്ധതിയിൽ നിക്ഷേപം പൂർണ്ണമായും ലിക്വിഡ് ആണ്.  കൂടാതെ 1000 രൂപയുടെ ഗുണിതങ്ങളായി എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാം. എസ്ബിഐ മൾട്ടി ഓപ്‌ഷൻ ഡെപ്പോസിറ്റ് (MOD) സ്കീമിലെ തുക  ചെക്ക്, എടിഎമ്മുകൾ, ഐഎൻബി എന്നിവയിലൂടെ എത്ര തവണയായി  വേണമെങ്കിലും പിൻവലിക്കാം. .
 
ഈ എസ്ബിഐ സ്ഥിര നിക്ഷേപം (Fixed Deposit) ഉപഭോക്താക്കളെ എടിഎം വഴി പണം പിൻവലിക്കാനോ എപ്പോൾ വേണമെങ്കിലും തുക പരിശോധിക്കാനോ അനുവദിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യകത, കാലാവധി കഴിയും മുൻപ് തുക പൂർണ്ണമായും പിന്‍വലിച്ചാലും  ബാങ്ക് പിഴ ഈടാക്കില്ല. 

SBI മൾട്ടി ഓപ്‌ഷൻ ഡെപ്പോസിറ്റ് സ്‌കീം (MODS) എന്നത് സേവിംഗ്‌സ് അല്ലെങ്കിൽ  കറന്‍റ്   അക്കൗണ്ടുമായി (വ്യക്തിഗതമായി) ലിങ്ക് ചെയ്‌തിട്ടുള്ള ടേം ഡെപ്പോസിറ്റുകളാണ്. സാധാരണ ടേം ഡെപ്പോസിറ്റുകളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഫണ്ട് ആവശ്യമായി വരുമ്പോൾ  പൂര്‍ണ്ണമായും പിൻവലിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് 1000-ന്‍റെ ഗുണിതങ്ങളായി MODS അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം.

മൾട്ടി ഓപ്‌ഷൻ ഡെപ്പോസിറ്റ് എഫ്‌ഡി സ്കീമിൽ നിക്ഷേപകർക്ക് കുറഞ്ഞത് 10,000 രൂപ നിക്ഷേപിക്കാം. 100 0 രൂപയുടെ ഗുണിതങ്ങളായി ഏതു തുകയും നിങ്ങള്‍ക്ക്  നിക്ഷേപിക്കാൻ സാധിക്കും . അടുത്തുള്ള ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് സന്ദർശിച്ച് അക്കൗണ്ട് തുറക്കാൻ കഴിയുമെന്നതിനാൽ ഈ 
 പദ്ധതിയിൽ നിക്ഷേപം നടത്താനും വളരെ എളുപ്പമാണ്.   

നിക്ഷേപ കാലാവധി 

1 മുതൽ 5 വർഷം വരെയാണ്  നിക്ഷേപങ്ങളുടെ കാലാവധി. നിക്ഷേപകർക്ക് ബാങ്ക് അതിന്‍റെ  മറ്റ് സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക്  വാഗ്ദാനം ചെയ്യുന്ന അതേ പലിശ നിരക്ക് ലഭിക്കും. ഉയർന്ന നിക്ഷേപ  തുകയ്ക്ക്  പരിധിയില്ല. പലിശ നിങ്ങളുടെ മൾട്ടി ഓപ്‌ഷൻ ഡെപ്പോസിറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 

വിവരങ്ങൾ അനുസരിച്ചു, ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് മൾട്ടി ഓപ്‌ഷൻ ഡെപ്പോസിറ്റ്  സ്‌കീം.  അവശ്യ നേരത്ത് തുക പിൻവലിക്കുമ്പോൾ ബാങ്ക് പിഴ ഈടാക്കില്ല എന്നതും ATM വഴി തുക പിൻവലിക്കാം എന്നതും ഈ പദ്ധതിയുടെ രണ്ടു പ്രധാന നേട്ടങ്ങളാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News